ടോക്യോ: ജപ്പാനില്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക നിക്ഷേപിച്ച ബോംബ് പൊട്ടിത്തെറിച്ചെന്ന് റിപ്പോര്‍ട്ട്. തെക്ക്പടിഞ്ഞാറന്‍ ജപ്പാനിലെ മിയാസാക്കി വിമാനത്താവളത്തിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പൊട്ടിത്തെറിയെ തുടര്‍ന്ന് വിമാനത്താവളം അടച്ചു.സ്ഫോടനം ഉണ്ടാകുമ്പോള്‍ സമീപത്ത് വിമാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. സ്ഫോടന ശേഷം 80ലധികം വിമാനങ്ങള്‍ റദ്ദാക്കി.
സ്ഫോടനത്തെ തുടര്‍ന്ന് റണ്‍വേയില്‍ ഏഴ് മീറ്റര്‍ വീതിയും ഒരു മീറ്റര്‍ ആഴവുമുള്ള കുഴി രൂപപ്പെട്ടെന്ന് വിമാനത്താവള ഉദ്യോഗസ്ഥര്‍ പറഞ്ഞു. സെല്‍ഫ് ഡിഫന്‍സ് ഫോഴ്സും പൊലീസും നടത്തിയ അന്വേഷണത്തില്‍ യു.എസ് ബോംബാണ് സ്ഫോടനത്തിന് കാരണമായതെന്ന് കണ്ടെത്തി.
രണ്ടാം ലോകമഹായുദ്ധ കാലയളവില്‍ നൂറുകണക്കിന് ബോംബുകള്‍ ജപ്പാനിലുടനീളം യുഎസ് സൈന്യം കുഴിച്ചിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ . അവയില്‍ പലതും രാജ്യത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കണ്ടെത്തുകയും പൊട്ടിത്തെറിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: