തിരുമല: സനാതന ധര്‍മ്മത്തെക്കുറിച്ച് ഒരുക്ഷരം ഉരിയാടരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ താക്കീത് ചെയ്ത് ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍. നേരത്തെ ഇതേ വിഷയത്തില്‍ നടന്‍ പ്രകാശ് രാജ്, തമിഴ് നടന്‍ കാര്‍ത്തി എന്നിവരേയും പവന്‍ കല്യാണ്‍ പ്രതിരോധത്തിലാക്കിയിരുന്നു.
സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന വിവാദ പ്രസംഗം കുറച്ചുനാള്‍ മുന്‍പ് ഉദയനിധി സ്റ്റാലിന്‍ നടത്തിയിരുന്നു. അന്ന് അദ്ദേഹം സനാതനധര്‍മ്മത്തെ കൊറോണ വൈറസുമായാണ് താരതമ്യം ചെയ്തിരുന്നത്. സനാതന ധര്‍മ്മത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ വാക്കുകള്‍ ശ്രദ്ധയോടെ തെരഞ്ഞെടുക്കണമെന്നും പവന്‍ കല്യാണ്‍ ഉദയനിധി സ്റ്റാലിനോട് പറഞ്ഞു.
വ്യാഴാഴ്ച തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ തന്റെ മക്കള്‍ക്കൊപ്പം പോയി പ്രാര്‍ത്ഥിച്ച ശേഷം പൊതുജനങ്ങളുടെ മുമ്പാകെ നടത്തിയ വരാഹി പ്രഖ്യാപനത്തിനിടയിലായിരുന്നു ഉദയനിധി സ്റ്റാലിനെതിരെ ആഞ്ഞടിച്ചത്. പലയിടത്തുനിന്നും ശത്രുക്കള്‍ ആക്രമിച്ചിട്ടും ഇളകാതെ, കുലുങ്ങാതെ നില്‍ക്കുന്ന തിരുമലയെ വാഴ്‌ത്തുന്ന തെലുഗു കവിതയും പവന്‍ കല്യാണ്‍ വായിച്ചു. ഈ കവിത തമിഴിലേക്ക് മൊഴിമാറ്റം ചെയ്ത ശേഷം ഉദയനിധി സ്റ്റാലിന് നല്‍കാനും അദ്ദേഹം അനുയായികളോട് പറഞ്ഞു. “താങ്കളെപ്പോലുള്ളവര്‍ വരികയും നാളെ പോവുകയും ചെയ്യും. പക്ഷെ സനാതന ധര്‍മ്മം നശിക്കുകയില്ല.”- പവന്‍ കല്യാണ്‍ പറഞ്ഞപ്പോള്‍ ശ്രോതാക്കള്‍ നിര്‍ത്താതെ ദീര്‍ഘനേരം കരഘോഷം മുഴക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: