India

യുപിയിൽ ട്രാക്ടറിൽ ട്രക്ക് ഇടിച്ച് കയറി പത്ത് പേർക്ക് ദാരുണാന്ത്യം ; അപകടത്തിൽ മരിച്ചത് തൊഴിലാളികൾ

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റ 3 പേരെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published by

മിർസാപൂർ : ഉത്തർപ്രദേശിലെ മിർസാപൂരിലെ കച്വ അതിർത്തിക്കടുത്ത് വെള്ളിയാഴ്ച രാവിലെ ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് തൊഴിലാളികൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മിർസാമുറാദ് കച്ച്‌വ അതിർത്തിയിലെ ജിടി റോഡിൽ ഭദോഹി ജില്ലയിൽ നിന്ന് ബനാറസിലേക്ക് 13 പേരുമായി പോവുകയായിരുന്ന ട്രാക്ടറിൽ നിയന്ത്രണം വിട്ട ട്രക്ക് പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റ 3 പേരെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ചികിത്സയ്‌ക്ക് അയച്ചു.

13 പേർ ഭാദോഹിയിൽ തൊഴിലാളികളായി ജോലി ചെയ്തിരുന്നതായും ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തു കൂടുതൽ അന്വേഷണം നടക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by