പത്തനംതിട്ട: മദ്യപിച്ച് ലക്കുകെട്ട് സീരിയല്‍ നടി ഓടിച്ച കാര്‍ മറ്റു വാഹനങ്ങളില്‍ ഇടിച്ചു അപകടം.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറില്‍ ഇടിച്ച ശേഷം മറ്റൊരു മിനി ലോറിയില്‍ ഇടിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് എംസി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ കുളനട ടിബി ജംഗ്്ഷന് സമീപമുള്ള പെട്രോള്‍ പമ്പിന്റെ മുന്നിലായിരുന്നു അപകടം. സീരിയല്‍ നടി തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനി രജിത (31) ഓടിച്ചിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. വാഹനത്തില്‍ നിന്നും മദ്യക്കുപ്പിയും മറ്റും കണ്ടെടുത്തു.
വൈദ്യപരിശോധനയ്‌ക്ക് ശേഷം മദ്യപിച്ച് വാഹനം ഓടിച്ച് നടിക്കെതിരെ പൊലീസ് കേസെടുത്തു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. നടിക്കൊപ്പം സുഹൃത്ത് തിരുവനന്തപുരം വെണ്‍പാലവട്ടം സ്വദേശി രാജു (49) ഉണ്ടായിരുന്നു.ഇയാള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക