മൈദുഗുരി: നൈജീരിയയിലെ വടക്കൻ നൈജർ സ്റ്റേറ്റിൽ ബോട്ട് മറിഞ്ഞ് 60 പേർ മരിച്ചു. മതപരമായ ഉത്സവത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സ്ത്രീകളും കുട്ടികളും സഞ്ചരിച്ച ബോട്ടാണ് മറിഞ്ഞത്.
ഗബാജിബോ കമ്മ്യൂണിറ്റിക്ക് ചുറ്റുമുള്ള നൈജർ നദിയിലൂടെ പോകുകയായിരുന്ന ബോട്ടിൽ ഏകദേശം മുന്നൂറ് പേരെങ്കിലും ഉണ്ടായിരുന്നു. ഇതിൽ 160 ഓളം പേരെ ഇപ്പോൾ രക്ഷപ്പെടുത്തിയതായി മോക്‌വ ലോക്കൽ ഗവൺമെൻ്റ് ഏരിയ ചെയർമാൻ ജിബ്രിൽ അബ്ദുല്ലാഹി മുറേഗി പറഞ്ഞു.
നിരവധി പേരെ കാണാതായിട്ടുണ്ട്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. എന്തുകൊണ്ടാണ് ബോട്ട് മുങ്ങിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: