വാഷിംഗ്ടണ്‍ : ഇറാന്‍-ഇസ്രയേല്‍ സമാധാനസംഭാഷണത്തിന് മധ്യസ്ഥത വഹിക്കാമെന്ന് വിദേശകാര്യമന്ത്രി ജയശങ്കര്‍. അമേരിക്കയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഇറാന്‍-ഇസ്രയേല്‍ സമാധാനചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് വിദേശകാര്യമന്ത്രി ജയശങ്കര്‍ പറഞ്ഞത്.
മധ്യസ്ഥ ചര്‍ച്ചകള്‍ക്കുള്ള വ്യവസ്ഥയെന്ന നിലയില്‍ ഇസ്രയേലിനെതിരെ 2023 ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ ആക്രമണം ഭീകരാക്രമണമാണെന്ന് ജയശങ്കര്‍ തുറന്നടിച്ചു.ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഒക്ടോബര്‍ 7ല്‍ നിന്നു തന്നെ ആരംഭിക്കേണ്ടിവരുമെന്നും ജയശങ്കര്‍ അടിവരയിട്ട് പറയുന്നു. മിക്കവാറും ഈയൊരു വ്യവസ്ഥ ഇറാന്‍ അംഗീകരിച്ചാല്‍ മാത്രമേ സമാധാനപാതയിലേക്ക് നീങ്ങാന്‍ സാധിക്കൂ എന്ന് പരോക്ഷമായി വ്യക്തമാക്കുക കൂടിയായിരുന്നു ജയശങ്കര്‍.
സ്വന്തം രാജ്യത്തിനെതിരെ ഒരു ആക്രമണമുണ്ടായാല്‍ അതിനോട് പ്രതികരിക്കുക എന്നത് ഇസ്രയേലിന്റെ അവകാശമാണെന്നും ജയശങ്കര്‍ തുറന്നടിച്ച് പറയുന്നു. ഇതിനിടെയാണ് ഇറാനെതിരെ തിരിച്ചടിക്കുമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ താക്കീതില്‍ ഭയന്ന് ഇറാന്‍ ഇന്ത്യയുടെയും മോദിയുടെയും സഹായം തേടിയെന്ന വാര്‍ത്ത പുറത്തുവരുന്നത്. എന്തായാലും ജയശങ്കര്‍ മുന്നോട്ട് വെച്ച ഈ വ്യവസ്ഥകള്‍ ഇറാന്‍-ഇസ്രയേല്‍ സമാധാനചര്‍ച്ചകള്‍ മുന്നോട്ട് നീങ്ങുന്നതിന് നിര്‍ണ്ണായകമായിരിക്കുമെന്നറിയുന്നു. ഇത് അംഗീകരിക്കാന്‍ ഇറാന്‍ തയ്യാറല്ലെങ്കില്‍ സമാധാനചര്‍ച്ച വഴിമുട്ടും എന്നുറപ്പ്. പ്രധാനമന്ത്രി മോദിയ്‌ക്ക് ഇസ്രയേലിലും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിലും ഉള്ള സ്വാധീനം ഇസ്രയേലില്‍ നിന്നുള്ള തിരിച്ചടി ഒഴിവായിക്കിട്ടാനെങ്കിലും ഉതകും എന്ന് ഇറാന്‍ വിശ്വസിക്കുന്നുണ്ട്. ഇന്ത്യയില്‍ ഇറാന്റെ അംബാസഡറായ ഡോ.ഇറാജ് ഇലാഹി ഇന്ത്യയുമായി സമാധാനചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കാന്‍ ബന്ധപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴാണ് ഇറാന്‍-ഇസ്രയേല്‍ സമാധാനചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാമെന്ന് ജയശങ്കറിന്റെ പ്രസ്താവനയ്‌ക്ക് പ്രാധാന്യമേറുന്നത്.
ഇന്ത്യയെ സംബന്ധിച്ചും ഇറാന്‍-ഇസ്രയേല്‍ സമാധാനം പ്രധാനം
മധ്യേഷ്യയിലെ സമാധാനം എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ഇതിന് പ്രധാനകാരണം എണ്ണവില തന്നെ. ഈ മേഖലയില്‍ യുദ്ധസാഹചര്യം നിലനിന്നാല്‍ അത് എണ്ണക്ഷാമവും എണ്ണ വില കുത്തനെ ഉയരുന്നതിലും കലാശിക്കും. ഇത് ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് വലിയ തിരിച്ചടി നല്‍കും. ഈ മേഖലയിലെ രാഷ്‌ട്രങ്ങളുമായി, പ്രത്യേകിച്ച് ഗള്‍ഫ് മേഖലയിലെ രാഷ്‌ട്രങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ വന്‍തോതില്‍ വ്യാപാരം നടത്തുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയും ഈ മേഖലയില്‍ നിന്നുള്ള ഇറക്കുമതിയും പ്രധാനമാണ്. നിരവധി ഇന്ത്യക്കാര്‍ ഈ മേഖലയില്‍ ജോലി ചെയ്യുകയും ബിസിനസില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. കേന്ദ്രസര്‍ക്കാര്‍ തന്നെ ഈ മേഖലയില്‍ ധാരാളമായി നിക്ഷേപം നടത്തിയിട്ടുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇറാനിലെ ചാബഹാര്‍ തുറമുഖം. ഇന്ത്യ ഇവിടെ വന്‍നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ചാബഹാര്‍ തുറമുഖത്തില്‍ മാത്രമല്ല, അതിന് ചുറ്റിലുമുള്ള വികസനപ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ വന്‍തോതില്‍ നിക്ഷേപമിറക്കിയിട്ടുണ്ട്. ഇസ്രയേല്‍ ആക്രമണത്തില്‍ ഈ പ്രദേശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികതാല്‍പര്യങ്ങളെ മുറിവേല്‍പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: