തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം ഈ മാസം നാലിന് ആരംഭിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ നല്കിയ നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകള്‍ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാക്കി മാറ്റിയെന്ന് ആരോപണം. ഇത് ചട്ട വിരുദ്ധമാണെന്ന് കാട്ടി് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സ്പീക്കര്‍ക്ക് കത്ത് നല്കി.
നക്ഷത്ര ചിഹ്നമിട്ട ചോദ്യമായി നല്കിയ 49 നോട്ടീസുകളാണ് നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളായി മാറ്റിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്പീക്കറുടെ നിര്‍ദ്ദേശങ്ങള്‍ക്കും മുന്‍കാല റൂളിംഗുകള്‍ക്കും വിരുദ്ധമായാണ് ഇങ്ങനെ ചെയ്തതെന്നാണ് ആരോപണം.കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദം, എഡിജിപി വിഷയം ഉള്‍പ്പെടെയുള്ള ചോദ്യങ്ങളില്‍ നിന്നാണ് നക്ഷത്ര ചിഹ്നം ഒഴിവാക്കിയത്.
ഈ ചോദ്യ നോട്ടീസുകള്‍ നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങള്‍ ആക്കി മാറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണം.ചോദ്യങ്ങള്‍ പൊതുപ്രാധാന്യം കണക്കിലെടുത്ത് നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളായി അനുവദിക്കണമെന്നും സതീശന് ആവശ്യപ്പെട്ടു.
നിയമസഭയില്‍ ചോദ്യം നേരിട്ട് ഉന്നയിച്ച് മന്ത്രിയില്‍ നിന്ന് നേരിട്ട് മറുപടി ലഭിക്കാനാണ് പ്രാധാന്യമനുസരിച്ച് നക്ഷത്ര ചിഹ്നമിടുന്നത്. നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കേണ്ടതില്ല. പകരം രേഖാമൂലം മറുപടി നല്കിയാല് മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: