Kerala

പിണറായി വിജയന്‍ വെറുക്കപ്പെട്ട കമ്മ്യൂണിസ്റ്റാണെന്ന് മുഖത്തുനോക്കി പറഞ്ഞുവെന്ന് അന്‍വര്‍

Published by

കോട്ടയം: പിണറായി വിജയന്‌റെ മുഖത്തുനോക്കി താന്‍ വെറുക്കപ്പെട്ട കമ്മ്യൂണിസ്റ്റാണെന്ന് പറഞ്ഞുവെന്ന് പി വി അന്‍വറുടെ അവകാശവാദം ഒരു ദിനപത്രത്തിനു നല്‍കിയ ഇന്റര്‍വ്യൂവിലാണ് ഇക്കാര്യം പറഞ്ഞത്. രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രി പദം നല്‍കാമെന്ന് പറഞ്ഞെങ്കിലും താന്‍ നിരസിച്ചുവന്നും അന്‍വര്‍ അവകാശപ്പെടുന്നുണ്ട്.
പിണറായി വിജയന്‍ എന്ന കമ്മ്യൂണിസ്റ്റിന്റെ ആദ്യത്തെ ഗ്രാഫ് താഴുന്നത് മരുമകനെ മന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ആക്കിയതോടെ ആണെന്നും കാര്യങ്ങള്‍ നടക്കണമെങ്കില്‍ റിയാസ് പറയണമെന്ന നിലയാണെന്നും അന്‍വര്‍ പറയുന്നു
അടുത്ത തെരഞ്ഞെടുപ്പിന് താന്‍ ഉണ്ടാകുമോ എന്നും ഉറപ്പില്ല, ആ നിലയ്‌ക്കാണ് കാര്യങ്ങള്‍ പോകുന്നത് എന്ന ആശങ്കയും അന്‍വര്‍ പങ്കുവെക്കുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by