കൊച്ചി: ഭര്‍ത്താവ് പ്രതിയായ ബലാത്സംഗ കേസ് പിന്‍വലിക്കാന്‍ പരാതിക്കാരി പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടതായി മലപ്പുറം സ്വദേശിനി യുവതി.അഭിഭാഷകന്‍ വഴിയാണ് പരാതിക്കാരി സമീപിച്ചതെന്ന് യുവതി പറഞ്ഞു.
തന്നെ സമീപിച്ച പരാതിക്കാരിയുടെ അഭിഭാഷകന്‍ ലൈംഗിക പരാമര്‍ശം നടത്തിയെന്നും യുവതി ആരോപിച്ചു. കൊച്ചി നോര്‍ത്ത് പൊലീസാണ് യുവതിയുടെ ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. യുവതിയുടെ പരാതിയില്‍ പൊലീസിനോട് കേസെടുക്കണമെന്ന് എറണാകുളം സിജെഎം കോടതി ഉത്തരവിട്ടു.
മലപ്പുറം സ്വദേശിനിക്ക കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഇന്‍സ്റ്റാ ഗ്രാമിലാണ് പരാതിക്കാരിയുടെ സന്ദേശമെത്തിയത്.താന്‍ നല്‍കിയ പരാതിയില്‍ കൊച്ചി നോര്‍ത്ത് പൊലീസ് നിങ്ങളുടെ ഭര്‍ത്താവിനെ ബലാത്സംഗ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നായിരുന്നു സന്ദേശം. യുവതിയുടെ ഭര്‍ത്താവുമൊത്തുള്ള ഫോട്ടോകളും തെളിവായി പരാതിക്കാരി അയച്ചു. വഴക്കിട്ട് മാസങ്ങളായി ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുകയായിരുന്ന യുവതി് ഉടന്‍ മലപ്പുറത്ത് നിന്നും കൊച്ചിയിലെത്തി.എന്നാല്‍ പരാതിക്കാരിയായി ആഴ്ചകളുടെ ബന്ധം മാത്രമാണ് ഉള്ളതെന്നും ബലാത്സംഗ കുറ്റം ചെയ്തിട്ടില്ലെന്നും ഭര്‍ത്താവ് വെളിപ്പെടുത്തി. തുടര്‍ന്ന് യുവതി ഭര്‍ത്താവിനായി നിയമനടപടി ഉറപ്പാക്കി. ഒരു മാസത്തിനകം ജാമ്യം നേടിയെടുത്തു.
എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ പരാതിക്കാരി യുവതിയെ വീണ്ടും ബന്ധപ്പെട്ട് ഭര്‍ത്താവ് പ്രതിയായ കേസില്‍ നിന്ന് പിന്മാറാന്‍ തയാറാണെന്നും നഷ്ടപരിഹാരമായി പണം നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ആദ്യം അഞ്ച് ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ആവശ്യം. ഓഗസ്റ്റ് മാസമായപ്പോഴേക്കും അത് പത്ത് ലക്ഷമാക്കി. തുകയില്‍ അന്തിമ തീരുമാനം അഭിഭാഷകന്‍ പറയുമെന്നും പരാതിക്കാരി യുവതിയോട് പറഞ്ഞു. എന്നാല്‍ അഭിഭാഷകനെ ബന്ധപ്പെട്ടപ്പോള്‍ പണം മാത്രമല്ല മറ്റ് പല ആവശ്യങ്ങളും ഉന്നയിച്ചു എന്നാണ് യുവതിയുടെ ആരോപണം. ഇക്കാര്യത്തില്‍ യുവതി പരാതി നല്‍കിയെങ്കിലും നോര്‍ത്ത് പൊലീസ് കേസെടുത്തില്ല.
ഒടുവില്‍ യുവതി എറണാകുളം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കേസെടുക്കണമെന്ന് ചേരാനെല്ലൂര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: