ബെംഗളൂരു ; ബിഎംടിസി ബസ് കണ്ടക്ടറെ യാത്രക്കാരൻ കുത്തിപ്പരിക്കേൽപ്പിച്ചു . ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിന് സമീപമുള്ള ഐടിപിഎൽ ബസ് സ്റ്റോപ്പിലാണ് സംഭവം . KA-57-F0015 വോൾവോ ബസ് കണ്ടക്ടർ യോഗേഷിനെയാണ് ബസിലെ യാത്രക്കാരിൽ ഒരാൾ കുത്തിയത് . ഗുരുതരമായി പരിക്കേറ്റ യോഗേഷിനെ വൈദേഹി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ സ്വകാര്യ കമ്പനിയുടെ ഇന്റർവ്യൂവിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന യാത്രക്കാരാനാണ് യോഗേഷിനെ കുത്തിയത് . ജോലി കിട്ടാത്തതിൽ ഇയാൾ വിഷണ്ണനായിരുന്നുവെന്നും , ജയിലിൽ പോകണമെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനോട് പറയുകയും ചെയ്തിരുന്നു . യോഗേഷിനെ രണ്ടുമൂന്നു തവണ കുത്തിയ ശേഷം ബസിൽ നിന്ന് ചുറ്റികയെടുത്ത് ഗ്ലാസ് തകർത്ത് ഭ്രാന്തനെപ്പോലെ . ഇറങ്ങിയോടുകയായിരുന്നു. ഇതിനിടെ വൈറ്റ്ഫീൽഡ് പൊലീസ് സ്ഥലത്തെത്തി ആളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: