മുംബൈ: സ്വന്തം അമ്മയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ പാകം ചെയ്ത് കഴിച്ച മകന് വധശിക്ഷ . സുനിൽ കുച്ചക്കൊരവി എന്ന യുവാവിനെ നേരത്തെ കീഴ്‌ക്കോടതി വധശിക്ഷയ്‌ക്ക് വിധിച്ചിരുന്നു. ഇപ്പോ മുംബൈ ഹൈക്കോടതിയും വിധി ശരിവച്ചു. ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ബോംബെ ഹൈക്കോടതി ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് കോടതി വിശേഷിപ്പിച്ചു.
2017 ഓഗസ്റ്റ് 28ന് മഹാരാഷ്‌ട്രയിലെ കോലാപൂരിലാണ് സംഭവം വീട്ടിൽ വെച്ചാണ് 63 കാരിയായ അമ്മയെ സുനിൽ ക്രൂരമായി കൊലപ്പെടുത്തിയത്. അതിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചെന്നാണ് ആരോപണം. പല ശരീരഭാഗങ്ങളും പാകം ചെയ്ത് ഭക്ഷിച്ചു . മദ്യം വാങ്ങാൻ പണം നൽകാത്തതിനാലാണ് അമ്മയെ കൊലപ്പെടുത്തിയതെന്നാണ് സുനിൽ കോടതിയിൽ വെളിപ്പെടുത്തിയത് .
2021ൽ കോലാപ്പൂർ കോടതി സുനിലിന് വധശിക്ഷ വിധിച്ചു. കീഴ്‌ക്കോടതി വിധി ചോദ്യം ചെയ്ത് സുനിൽ ഹൈക്കോടതിയെ സമീപിച്ചു.എന്നാൽ ഹൈക്കോടതിയും ഈ ശിക്ഷ ശരിവയ്‌ക്കുകയായിരുന്നു . നിലവിൽ പൂനെയിലെ യർവാദ ജയിലിലാണ് സുനിൽ.
പ്രതി അമ്മയെ കൊലപ്പെടുത്തുക മാത്രമല്ല ശരീരഭാഗങ്ങൾ പ്രത്യേകം പാചകം ചെയ്യുകയും ചെയ്തു. ഇത് നരഭോജിയുടെ കേസാണ്. കുറ്റവാളിക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചാൽ, ജയിലിൽ ആയിരിക്കുമ്പോഴും അയാൾക്ക് അത്തരം കുറ്റകൃത്യം ചെയ്യാൻ കഴിയും,” ഡിവിഷൻ ബെഞ്ച് പറഞ്ഞു. അതിന് പിന്നാലെയാണ് സുനിലിന്റെ വധശിക്ഷ ശരിവെക്കുന്നതായി ഹൈക്കോടതി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: