ഹൈദരാബാദ് : ഉപമുഖ്യമന്ത്രിയും ജന സേന പാർട്ടി (ജെഎസ്പി) തലവനുമായ കെ. പവൻ കല്യാൺ തന്റെ 11 ദിവസത്തെ പ്രായശ്ചിത്ത ദീക്ഷ അവസാനിപ്പിച്ചു. ശ്രീവര ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം പ്രായശ്ചിത്ത ദീക്ഷ അവസാനിപ്പിച്ചത്.
ശ്രീവരി ലഡ്ഡു തയ്യാറാക്കുന്നതിൽ മായം കലർന്ന നെയ്യ് ഉപയോഗിച്ചുവെന്ന പരാതി ചൂണ്ടിക്കാട്ടി സെപ്റ്റംബർ 22 നാണ് പവൻ കല്യാൺ ഈ ദീക്ഷ ആരംഭിച്ചത്. വിശുദ്ധ വഴിപാടിൽ മൃഗക്കൊഴുപ്പ് കലർന്നുവെന്ന ആരോപണത്തെത്തുടർന്ന് 11 ദിവസത്തെ കഠിനമായ വ്രതത്തിലായിരുന്നു.
തിരുമലയില്‍ വെങ്കിടേശ്വര ഭഗവാന്റെ അനുഗ്രഹത്തിനായി കുടുംബത്തോടൊപ്പമാണ് പവന്‍ കല്യാണ് എത്തിയത്. ഇന്നലെ രാത്രി അലിപ്പിരി ഗോവണിയിലൂടെ കാൽനടയായി എത്തിയ കല്യാൺ ഗോവിന്ദ നാമം ജപിച്ചുകൊണ്ട് 3,550 പടികൾ കയറിയത്.
തിരുമലയില്‍ രാത്രി ചെലവഴിച്ച ശേഷം കല്യാണിന്റെ മക്കളായ അകിര നന്ദനും ആദ്യയുമൊന്നിച്ച് ഇന്ന് രാവിലെ ക്ഷേത്ര ദരശനം നടത്തി.
വൈകുണ്ഠം ക്യൂ കോംപ്ലക്‌സ് വഴിയാണ് അദ്ദേഹം തന്റെ രണ്ട് പെൺമക്കളായ ആധ്യാ കൊനിഡേലയ്‌ക്കും പാലിന അഞ്ജനി കൊനിഡേലയ്‌ക്കും ഒപ്പം ക്ഷേത്രം സന്ദർശിച്ചത്. ക്ഷേത്രഭാരവാഹികൾ അദ്ദേഹത്തെ സ്വീകരിച്ചു. ദർശനത്തിന് ശേഷം, പവൻ കല്യാണിന് ക്ഷേത്രം ഭാരവാഹികൾ പ്രസാദങ്ങളും ലാമിനേറ്റ് ചെയ്ത ശ്രീവരുവിന്റെ ഫോട്ടോയും അർപ്പിച്ചു, വേദ പണ്ഡിതന്മാർ വേദസീവചനം നൽകി. പിന്നീട് 12 ദിവസത്തെ പ്രായശ്ചിത്ത ദീക്ഷ അവസാനിപ്പിച്ചു.
സിനിമാ സംവിധായകൻ ത്രിവിക്രം ശ്രീനിവാസ്, കലാസംവിധായകൻ ആനന്ദ് സായി എന്നിവരും പവൻ കല്യാണിനൊപ്പം ഉണ്ടായിരുന്നു. നേരത്തെ, പവന്റെ ഇളയ മകൾ പാലിന അഞ്ജനി കൊനിഡേല ഹിന്ദു മതത്തിലും ശ്രീവാരുവിലും വിശ്വാസം പ്രകടിപ്പിച്ച് ടിടിഡി പ്രഖ്യാപനത്തിൽ ഒപ്പുവച്ചിരുന്നു.
ఉప ముఖ్యమంత్రి శ్రీ @PawanKalyan గారి చిన్న కుమార్తె పలీనా అంజని కొణిదెల తిరుమల శ్రీవారి దర్శనానికి డిక్లరేషన్ ఇచ్చారు. టిటిడి ఉద్యోగులు తీసుకువచ్చిన డిక్లరేషన్ పత్రాలపై సంతకాలు చేశారు. పలీనా అంజని మైనర్ అయినందున తండ్రిగా శ్రీ పవన్ కళ్యాణ్ గారు కూడా ఆ పత్రాలపై సంతకాలు చేశారు.… pic.twitter.com/wYPaRXwzMJ
— JanaSena VeeraMahila (@JSPVeeraMahila) October 2, 2024
ദേശീയ തലത്തിൽ ‘സനാതന ധർമ്മ സംരക്ഷണ ബോർഡ്’ രൂപീകരിക്കാൻ ആദ്യം നിർദ്ദേശിച്ചത് ഉപമുഖ്യമന്ത്രിയും ജനസേനാ പ്രസിഡൻ്റുമായ പവൻ കല്യാണാണ്.
‘…കഴിഞ്ഞ 56 വര്‍ഷമായി തുടര്‍ച്ചയായി ചിലതരം അവഹേളനങ്ങള്‍ നടക്കുന്നു. ഏകദേശം 219 ക്ഷേത്രങ്ങള്‍ അവഹേളിക്കപ്പെട്ടു. രാമതീര്‍ത്ഥത്തില്‍ ശ്രീരാമന്റെ പ്രതിമ തകര്‍ത്തു. അതുകൊണ്ട്, ഇത് ഒരു പ്രസാദപ്രശ്‌നത്തെക്കുറിച്ചല്ല…സനാതന ധര്‍മ്മ സംരക്ഷണ ട്രസ്റ്റിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രതിജ്ഞാബദ്ധതയാണ് ഈ ‘പ്രയശ്ചിത് ദീക്ഷ’, അത് വളരെ അത്യാവശ്യമാണ്…ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. ഞാന്‍ ഈ ദീക്ഷ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ അതിനായി ഒരു പ്രഖ്യാപനം ഉണ്ടാകും… കഴിഞ്ഞ ദിവസം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: