മുംബൈ: ബോളിവുഡ് നടൻ അനുപം ഖേർ ഇന്ത്യൻ സിനിമയ്‌ക്കുതന്നെ അമൂല്യമായ സമ്പത്താണെന്നതെന്നതില്‍ സംശയമില്ല. മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ അദ്ദേഹം വില്ലനായും നായകനടനായും സഹനടനായും അഭിനയിച്ച് മികവ് തെളിയിച്ചതാണ്. എന്നുകരുതി ഇന്ത്യൻ കറൻസികളില്‍ അദ്ദേഹത്തിന്റെ ചിത്രം വെക്കാൻ പറ്റുമോ . ഗുജറാത്തില്‍ വ്യാപകമാകുന്ന നോട്ടുകളില്‍ ഇപ്പോള്‍ ഗാന്ധിജിക്ക് പകരം അനുപംഖേറിന്റെ മുഖം കണ്ട് അന്ധാളിച്ചിരിക്കുകയാണ് നാട്ടുകാര്‍. സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരെ ട്രോൾ മഴയാണിപ്പോൾ.
1.6 കോടി രൂപയുടെ വ്യാജ 500 രൂപ നോട്ടുകളിലാണ് അനുപംഖേര്‍ പ്രത്യക്ഷപ്പെട്ടത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം ‘റിസോൾ ബാങ്ക് ഓഫ് ഇന്ത്യ’ എന്നാണ് നോട്ടുകളിൽ അച്ചടിച്ചിരിക്കുന്നത്. വ്യാജ നോട്ടുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കിട്ട് അനുപംഖേര്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്.
“അഞ്ഞൂറിന്റെ നോട്ടിൽ ഗാന്ധിയുടെ ഫോട്ടോക്ക് പകരം എന്റെ ഫോട്ടോ???? എന്തും സംഭവിക്കാം”, അടിക്കുറിപ്പിൽ അദ്ദേഹം എഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: