തിരുവനന്തപുരം: മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ബ്രൂസല്ലോസിസ് രോഗപ്രതിരോധത്തിനായി വിവിധ ജില്ലകളില്‍ കുത്തിവെപ്പ് ക്യാമ്പുകള്‍ ആരംഭിച്ചു. ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണിത്. നാലു മുതല്‍ എട്ടുമാസം വരെ പ്രായമുള്ള പശു, എരുമ കിടാക്കള്ക്കാണ് പ്രതിരോധ മരുന്ന് നല്‍കുന്നത്. ഒരിക്കല്‍ കുത്തിവെപ്പിന് വിധേയമായാല്‍ ജീവിതകാലം മുഴുവന്‍ ബ്രൂസല്ല രോഗത്തില്‍ നിന്ന് പരിരക്ഷ കിട്ടും. നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പ്രതിരോധത്തിന്റെ മൂന്നാംഘട്ടത്തിനാണ് തുടക്കമായത്.
മൃഗസംരക്ഷണ ഉദ്യോഗസ്ഥരുടെ 89 സ്ക്വാഡുകള്‍ ക്യാമ്പിന് രൂപീകരിച്ചിട്ടുണ്ട്. പിപിഇ കിറ്റുകള്‍ ധരിച്ചാണ് സ്ക്വാഡുകള്‍ കുത്തിവെപ്പിന് ഇറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: