മലപ്പുറം:മുഖ്യമന്ത്രി ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മലപ്പുറം ജില്ലയെ കുറിച്ചുളള പരാമര്‍ശം പി ആര്‍ ഏജന്‍സി ഇടപെട്ട് നല്‍കിയതാണെന്ന വാര്‍ത്ത ഗൗരവകരമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.രാജ്യത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ പിആര്‍ ഏജന്‍സി മുഖ്യമന്ത്രിക്കൊപ്പം പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണ്. മുഖ്യമന്ത്രിക്ക് നാക്കുപിഴ സംഭവിച്ചതാണങ്കില്‍ അംഗീകരിക്കാം.അദ്ദേഹം ഖേദം പ്രകടിപ്പിച്ചാല്‍ മതി.
ഇതുപോലത്തെ പിആര്‍ ഏജന്‍സിയുമായി മുന്നോട്ടു പോയാല്‍ ഒരു അന്‍വര്‍ മാത്രമല്ല കൂടുതല്‍ പേര്‍ എല്‍ഡിഎഫില്‍ നിന്ന് പുറത്തു വരുമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭരണപക്ഷ എംഎല്‍എയുടെ തുറന്നു പറച്ചില്‍ യുഡിഎഫില്‍ സ്വാഭാവികമായും ചര്‍ച്ചയാകും.
നിലമ്പൂരില്‍ മുസ്ലീം ലീഗ് തീരുമാനിച്ച പൊതുയോഗം നേതൃത്വം ഇടപെട്ട് മാറ്റിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. അന്‍വര്‍ പി. ശശിക്കെതിരായി ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. ആരോപണങ്ങളില്‍ അന്വേഷണം നടത്തുകയാണ് വേണ്ടത്. ആരു ശ്രമിച്ചാലും മലപ്പുറത്തെ കലാപഭൂമിയാക്കാന്‍ കഴിയില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖം വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ‘ദി ഹിന്ദു’ ദിനപത്രം വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയാണെന്ന് അറിയിച്ചു. അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം പിആര്‍ ഏജന്‍സി പ്രതിനിധികള്‍ എഴുതി നല്‍കിയതാണ്. മാധ്യമ ധാര്‍മ്മികതയ്‌ക്ക് നിരക്കാത്തതിനാല്‍ ഖേദിക്കുന്നുവെന്നും ‘ദി ഹിന്ദു’ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: