തിരുവനന്തപുരം:പി വി അന്‍വര്‍ എം എല്‍ എയുടെ വാര്‍ത്താസമ്മേളന വാര്‍ത്ത ഒന്നാം പുറത്ത് പ്രസിദ്ധീകരിച്ച സി പി എം മുഖപത്രം ദേശാഭിമാനിയുടെ നിലപാടില്‍ പാര്‍ട്ടി നേതൃത്വത്തിന് അതൃപ്തി.സംസ്ഥാന സെക്രട്ടറിയുടെയും എല്‍ഡിഎഫ് കണ്‍വീനറുടെയും പ്രസ്താവനക്കൊപ്പം അന്‍വറിന്റെ വാര്‍ത്താസമ്മേളനം കൂടി കൊടുത്തതാണ് പ്രശ്നം.
പാര്‍ട്ടി വിരുദ്ധരുടെ വാര്‍ത്തയും നന്നായി കൊടുക്കണമെന്ന തീരുമാനമനുസരിച്ച് ചെയ്തതാണെന്നാണ് ദേശാഭിമാനി വിശദീകരിക്കുന്നത്.
സി പി എം വിലക്ക് ലംഘിച്ച് അന്‍വര്‍ നടത്തിയ വാര്‍ത്താസമ്മേളനം പിണറായി വിജയനേയും പാര്‍ട്ടി നേതൃത്വത്തെയുമെല്ലാം നിശിതമായി വിമര്‍ശിച്ച് കൊണ്ടുളളതായിരുന്നു. വാര്‍ത്ത അടുത്ത ദിവസം ഒന്നാം പുറത്ത് ദേശാഭിമാനി പ്രസിദ്ധീകരിച്ചു.
അന്‍വര്‍ ഇടതുപക്ഷ നിലപാടില്‍ നിന്ന് മാറുന്നുവെന്ന് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും അന്‍വര്‍ പാര്‍ട്ടി ശത്രുക്കളുടെ കയ്യിലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും പറഞ്ഞത് പത്രത്തില്‍ വന്നതിനൊപ്പമാണ് അന്‍വറിന്റെ വാക്കുകള്‍ക്കും സ്ഥാനം ലഭിച്ചത്. ടിപി രാമകൃഷ്ണന്റെ പ്രസ്താവന ഒരു കോളത്തില്‍ ഒതുക്കിയപ്പോള്‍ അന്‍വറിന് അതിനേക്കാള്‍ പ്രധാന്യവും നല്കി. മുഖ്യമന്ത്രിക്കെതിരെ അന്‍വര്‍ പറഞ്ഞ കാര്യമെല്ലാം വിശദമായി പത്രത്തിലുണ്ട്.
അന്‍വറിന് ഇത്ര പ്രാധാന്യംകൊടുക്കേണ്ടിയിരുന്നോ എന്നാണ് പല നേതാക്കളുടെയും ചോദ്യം. എന്നാല്‍ ആലോചിച്ചെടുത്ത തീരുമാനം എന്നാണ് ദേശാഭിമാനി വിശദീകരിക്കുന്നത്.പാര്‍ട്ടി ശത്രുക്കളുടെ വാര്‍ത്തയും നന്നായി കൊടുക്കണമെന്നാണ് ഇപ്പോഴത്തെ നയം.
നേരത്തേ നടന് മോഹന്‍ലാല്‍ എഴുതിയതെന്ന പേരില്‍ അദ്ദേഹത്തിന്റെ പേര് വച്ച് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഗുരുതര പിഴവ് വന്നതിനെ തുടര്‍ന്ന് കണ്ണൂര്‍ ന്യൂസ് എഡിറ്ററെ സസ്പന്‍ഡ് ചെയ്തിരുന്നു.ഇതോടെ മോഹന്‍ലാലിന്റെ പേരില്‍ മറ്റാരോ എഴുതിയാതാണ് ലേഖനമെന്ന് വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: