പച്ചപ്പിന്റെ മേലങ്കിയണിഞ്ഞ്, എല്ലാ ബഹളങ്ങളില്‍ നിന്നും അകന്ന് സ്നേഹത്തിന്റെ മടിത്തട്ടില്‍, പ്രകൃതിയുടെ ഹൃദയത്തില്‍ ഒരിടം: ട്രാവന്‍കൂര്‍ ഫൗണ്ടേഷന്റെ മിഷന്‍വാലി നമ്മുടെ വയോജനങ്ങള്‍ക്ക് മാന്യവും സുരക്ഷിതവും സ്നേഹോഷ്മളവുമായ അന്തരീക്ഷത്തില്‍ ആരോഗ്യകരവുമായ ജീവിതം പ്രദാനം ചെയ്യുക എന്ന കാഴ്ചപ്പാടോടെയാണ് 2009 സെപ്റ്റംബര്‍ 17-ന് ട്രാവന്‍കൂര്‍ ഫൗണ്ടേഷന് രൂപീകരിച്ചത്.
വയോജന പരിപാലനരംഗത്ത് തികച്ചും വ്യത്യസ്തമായ വാതായനം തുറന്നിരിക്കുന്ന ട്രാവന്‍കൂര്‍ ഫൗണ്ടേഷന്റെ ആദ്യ സംരംഭമായ മിഷന്‍വാലി പ്രകൃതിയുടെ മടിത്തട്ടില്‍ അനുഭൂതിദായകവും വ്യത്യസ്തവുമായ ഒരു ലോകത്തിലേക്കാണ് ക്ഷണിക്കുന്നത്. പ്രകൃതിരമണീയമായ ഒരു ഗ്രാമത്തിന്റെ ചാരുതയില്‍ പണി കഴിപ്പിച്ചിരിക്കുന്ന മിഷന്‍വാലിയില്‍ സദാ തുടിക്കുന്നത് ജീവിതത്തിന്റെ നവോന്മേഷമാണ് എന്ന് ഇവിടെയെത്തുമ്പോള്‍ മനസ്സ് പറയും.
മിഷന്‍വാലി വയോജന സൗഹൃദപരമായ സൗകര്യങ്ങളോടെ പണികഴിപ്പിച്ചിട്ടുളള ഈ സൗധം കോട്ടയത്ത് നിന്നും വെറും 18 കിലോമീറ്റര്‍ അകലെ കറുകച്ചാലിന്റെ നെറുകയില്‍ ശാന്തവും പ്രകൃതി സുന്ദരവുമായ ഒരു കുന്നിന് മുകളില്‍ സ്ഥിതിചെയ്യുന്നു. ട്രാവന്‍കൂര്‍ ഫൗണ്ടേഷന്റെ ആസ്ഥാനവും ഇവിടെത്തന്നെയാണ്.
വ്യത്യസ്തം, വിസ്മയം ഈ സ്നേഹത്തിന്റെ താഴ്വര
വ്യത്യസ്തമായ ചിന്താധാരകളില്‍ നിന്നും സാഹചര്യങ്ങളില്‍ നിന്നും ട്രാവന്‍കൂര്‍ ഫൗണ്ടേഷന്റെ ഏകീകൃതമായ കുടുംബാന്തരീക്ഷത്തിലേക്ക് ചേക്കേറിയ മാതാപിതാക്കളും അവരുടെ ആവശ്യങ്ങളെ ഹൃദയം കൊണ്ട് തൊട്ടറിഞ്ഞ് പരിപാലിക്കാന്‍ കഴിവുളള അനുഭവസമ്പന്നരായ ജീവനക്കാരും അടങ്ങിയ ഈ സ്നേഹത്തിന്റെ താഴ്വരയിലേക്ക് കാലെടുത്ത് വയ്ക്കുമ്പോള്‍ തന്നെ അനിര്‍വ്വചനീയമായ ഒരു ഊര്‍ജ്ജമാണ് അനുഭവപ്പെടുന്നത്. കൂടുതല്‍ അറിയുംതോറും വയോജന പരിപാലനം ഇത്രയേറെ പ്രാധാന്യമര്‍ഹിക്കുന്നതും, മഹത്വപൂര്‍ണ്ണവുമായ ഒരു ദൗത്യമാണെന്ന തിരിച്ചറിവിന്റെ ലോകത്തെത്തിച്ചേരും. മുന്‍കാലങ്ങളില്‍ വാര്‍ധക്യകാലത്ത് കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ അനുഭവിച്ചിരുന്ന സംരക്ഷണവും, സുരക്ഷിതത്വബോധവും ഇന്ന് അണുകുടുംബ സംവിധാനത്തില്‍ സാധ്യമാകുന്നില്ല. പുതിയ അവസരങ്ങള്‍ തേടി വിദേശരാജ്യങ്ങളിലേയ്ക്ക് ചേക്കേറുന്ന തലമുറകളുടേയും, സ്ത്രീ-പുരുഷഭേദമന്യേ ജോലിയിലേര്‍പ്പെടേണ്ടി വരുന്ന കുടുംബാംഗങ്ങളുടേയും മുന്പില് വാര്‍ധക്യത്തില്‍ എത്തുന്ന മാതാപിതാക്കള്‍ ഒരു ചോദ്യചിഹ്നമായി മാറുന്നു എന്നത് ഇന്നത്തെ ഒരു യാഥാര്‍ഥ്യവുമാണ്. ഇവിടെ സ്നേഹത്തിന്റെയും, ഉത്തരവാദിത്വത്തിന്റെയും മുകളില്‍ ജീവിത സാഹചര്യങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നു. അതു കൊണ്ടു തന്നെ വാര്‍ധക്യം എന്നത് മിക്കയാളുകള്‍ക്കും ആശങ്കാജനകമാണ്. ഈ ആശങ്കയ്ക്ക് ഒരു ഉത്തമ പരിഹാരമാണെന്നു തന്നെ ട്രാവന്‍കൂര്‍ ഫൗണ്ടേഷനെക്കുറിച്ച് പറയാം.
ട്രാവന്‍കൂര്‍ ഫൗണ്ടേഷനെക്കുറിച്ച് പറയാം
സമഗ്രവും സമ്പൂര്‍ണ്ണവുമായ പരിപാലനം
വയോജനങ്ങള്‍ക്ക് സമഗ്രവും സമ്പൂര്‍ണ്ണവുമായ പരിപാലനംവാഗ്ദാനം ചെയ്യുന്ന സീനിയര്‍ കെയര്‍ സൊല്യൂഷന് ദാതാക്കള്‍ എന്ന നിലയില്‍, ട്രാവന്‍കൂര്‍ ഫൗണ്ടേഷന് വയോജനങ്ങളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് കൂടെ നിന്ന് നിര്‍വ്വഹിക്കുന്നുവെന്നതാണ് എടുത്തു പറയേണ്ട സവിശേഷത.
ട്രാവന്‍കൂര്‍ ഫൗണ്ടേഷന് മിഷന്‍വാലി.
വീടു വിട്ടാല്‍ മറ്റൊരു വീടെന്ന ആശയത്തെ പൂര്‍ണ അര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനൊപ്പം സ്വന്തം വീട്ടിലേതിനേക്കാള്‍ സുരക്ഷിതത്വത്തിലും സന്തോഷത്തിലും ജീവിക്കാന്‍ കഴിയുന്നൊരിടം കൂടിയാണ് ആരോഗ്യപരിപാലനവും ആതുരശുശ്രൂഷയും നല്‍കുന്നതിനൊപ്പം സ്നേഹത്തില്‍ ചാലിച്ച പരിചരണവും ഒരുക്കുകയാണ് മിഷന് വാലി. 2009 സെപ്റ്റംബര്‍ 17-ാം തീയതി കേവലം മൂന്നു വ്യക്തികള്‍ കൈകോര്‍ത്തതിലൂടെ വളരെ ലളിതമായി പ്രാരംഭം കുറിക്കപ്പെട്ട ചാരിറ്റബിള്‍ ട്രസ്റ്റാണ് ട്രാവന്‍കൂര്‍ ഫൗണ്ടേഷന്. മുതിര്‍ന്ന പൗരന്മാര്ക്ക് തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കനുസൃതമായ പരിചരണം നല്‍കുന്നതിലൂടെ, വാര്‍ധക്യ കാലത്ത് മാതാപിതാക്കള്‍ക്ക് അഭിമാനത്തോടെയും, ആരോഗ്യത്തോടെയും ഉളള സുരക്ഷിതവും, മികച്ചതുമായ ജീവിതനിലവാരം ഉറപ്പു വരുത്തുക എന്ന വ്യക്തമായ കാഴ്ചപ്പാടോടെയായിരുന്നു തുടക്കം. വെറുമൊരു വയോജനപരിപാലനത്തിലുപരിയായി രാജ്യാന്തര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പ്രവര്‍ത്തനമാണ് മിഷന് വാലിയുടേത്. 2009ല്‍ ജിജി ഫിലിപ്പ്, ഫിലിപ്പ് കെ. ജോണ്‍, മാത്യു ചാണ്ടി എന്നിവരുടെ മനസില്‍ ഉരുത്തിരിഞ്ഞ ആശയമാണ് ചമ്പക്കരയിലെ ചെറിയ കുന്നിന് മുകളില്‍ ലോകം ശ്രദ്ധിക്കുന്ന കേന്ദ്രമായി മാറിയിരിക്കുന്നത്. പിന്നീട്, വിദേശ മലയാളിയായ രേണു ഏബ്രഹാം വര്‍ഗീസ് ചെയര്‍പേഴ്സണായി എത്തിയതോടെ, രൂപ ഭാവങ്ങളില്‍ ട്രാവന്‍കൂര്‍ ഫൗണ്ടേഷനും മാറുകയായിരുന്നു. രാജ്യത്തെ ആദ്യ അക്രഡിറ്റഡ് വയോജന സദനമെന്ന പേരും സ്വന്തമാക്കിയാണ് ട്രാവന്‍കൂര്‍ ഫൗണ്ടേഷന്റെ മിഷന്‍വാലിയുടെ മുന്നേറ്റം. മാതാപിതാക്കളെയോ, ബന്ധുക്കളെയോ കാണാന്‍ എത്തുന്നവര്‍ക്ക് ഇവിടെ അവര്‍ക്കൊപ്പം താമസിക്കാന്‍ കോട്ടേജുകളുണ്ട്. സര്‍ഗ, കലാവാസനകളെയും പ്രോത്സാഹിപ്പിക്കാന്‍ പ്രവര്‍ത്തനമുണ്ട്. വരയും വായനയും സംഗീതവുമുള്‍പ്പെടെ ഓരോരുത്തരുടെയും അഭിരുചിക്ക് ഇണങ്ങുന്ന രീതിയിലാകും ഇവയുടെ പ്രവര്‍ത്തനം. 2014- ല്‍ തങ്ങളുടെ ആദ്യ സംരംഭത്തിന് നാന്ദി കുറിച്ച ട്രാവന്‍കൂര്‍ ഫൗണ്ടേഷന് ഒരു പതിറ്റാണ്ടിനുള്ളില്‍ മൂന്ന് സ്ഥാപനങ്ങളും, ഒരു എജ്യുക്കേഷണല്‍ ഡിവിഷനും ഉള്‍പ്പെടെ നാലു പ്രോജക്ടുകളുമായി കേരളത്തിലെ രണ്ടു ജില്ലകളില്‍ വേരുറപ്പിച്ചിരിക്കുന്നു എന്നത് ഒരു കൂട്ടായ്മയുടെ തിളക്കമാര്‍ന്ന വിജയമാണ്. ഓരോ സീനിയര്‍ പൗരനും ഇവിടെ അതുല്യമായ വ്യക്തിത്വമാണ്, അവരുടെ ക്ഷേമം ഉറപ്പു വരുത്താന്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ മാത്രം നിര്വ്വഹിച്ചതുകൊണ്ടായില്ല. അതിനാല്‍ ട്രാവന്‍കൂര്‍ ഫൗണ്ടേഷന് വയോജനങ്ങള്‍ക്ക് ഭക്ഷണവും താമസവും രോഗപരിചരണം എന്നതിനപ്പുറം അവരുടെ വൈകാരികവും മാനസികവുമായ ആരോഗ്യവും പരിരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.
ട്രാവന്‍കൂര്‍ ഫൗണ്ടേഷന് വിശേഷങ്ങളിലേയ്ക്ക്…
വയോജന പരിപാലന മേഖലയില്‍ സംസ്ഥാനത്തെ പ്രഥമ സംരംഭകരും, ഇന്ത്യയില്‍ ആദ്യം അംഗീകാരം ലഭിച്ചതുമായ ട്രാവന്‍കൂര്‍ ഫൗണ്ടേഷന് ഒന്നര പതിറ്റാണ്ടു പിന്നിടുമ്പോള്‍ ഈ രംഗത്ത് തനതായ ശൈലിരൂപപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു. രാജ്യത്തെ തന്നെ മറ്റെല്ലാ സീനിയര്‍ ലിവിംഗ് സ്ഥാപനങ്ങളില്‍ നിന്നും ട്രാവന്‍കൂര്‍ ഫൗണ്ടേഷനെ വ്യത്യസ്തമാക്കുന്നത് ഫൗണ്ടേഷന്റെ പ്രവര്‍ത്തന മികവിന്റെ ഒരു പ്രധാനവശം, സമഗ്രമായ ആരോഗ്യ പഠനത്തിലൂടെ ഇവിടെ പ്രവേശിക്കപ്പെടുന്ന ഓരോ വ്യക്തിക്കും വ്യക്തിഗത പരിചരണ പദ്ധതി തയ്യാറാക്കി പരിപാലിക്കുന്നു എന്നതാണ്. ട്രാവന്‍കൂര്‍ ഫൗണ്ടേഷന് വയോജന സേവനങ്ങളില്‍ മുന്‍പന്തിയില്‍ തുടരുന്നു. അതുപോലെ, 2020 വര്‍ഷം ഫൗണ്ടേഷന്റെ സമാനതകളില്ലാത്ത വളര്‍ച്ചയുടെയും പുരോഗതിയുടെയും രണ്ടാം ദശകത്തെ അടയാളപ്പെടുത്തുന്നു. ലോകം ഒരുകുടുംബമെന്ന ആശയം ട്രാവന്‍കൂര്‍ ഫൗണ്ടേഷന്റെ സേവനം, വിദ്യാഭ്യാസം, ഗവേഷണം എന്നിവയെ രൂപപ്പെടുത്തുന്ന അടിസ്ഥാനാശയമാണ്.
ഇന്റര്‍ഡിസിപ്ലിനറി ടീം വ്യക്തി കേന്ദ്രീകൃത പരിചരണ രീതി
ട്രാവന്‍കൂര്‍ ഫൗണ്ടേഷന്റെ ഇന്റര്‍ ഡിസിപ്ലിനറി ടീമിന്റെ സമര്‍പ്പിത പ്രയത്നങ്ങള്‍ സമഗ്രമായ റസിഡന്റ് അസസ്മെന്റുകളിലൂടെയും അവലോകനങ്ങളിലൂടെയും നൂതനമായ വ്യക്തി കേന്ദ്രീകൃത പരിചരണ രീതി കൈവരിച്ചു. നിയന്ത്രണങ്ങളില്ലാത്ത അന്തരീക്ഷം നിലനിര്‍ത്തുക, തുടര്‍ച്ചയായ ഗുണനിലവാരം മെച്ചപ്പെടുത്തല്‍, വയോജനങ്ങളുടെ സുരക്ഷയും ജീവിത നിലവാരവും സൂക്ഷ്മതയോടെ നിരീക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ എടുത്തുപറയേണ്ട സവിശേഷതകളാണ്. വ്യക്തിഗത പരിചരണപദ്ധതിയിലൂടെ ഓരോ ദിവസത്തേയും ആരോഗ്യ പുരോഗതി നിരീക്ഷിക്കുന്നതിനും, അധിക പരിചരണമോ ശ്രദ്ധയോ നല്‍കേണ്ട സാഹചര്യത്തേക്കുറിച്ച്, മനസ്സിലാക്കുന്നതിനും ഇന്റര്‍ ഡിസിപ്ലിനറി ടീമിനെ സഹായിക്കുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നതിനുള്ള സംവിധാനം പ്രവര്‍ത്തിക്കുന്നു.
TFERCA (ട്രാവന്‍കൂര്‍ ഫൗണ്ടേഷേന്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍ ഓണ്‍ ഏജിങ്ങ്)
ട്രാവന്‍കൂര്‍ ഫൗണ്ടേഷന് എന്നും മൂല്യങ്ങളോടും ദൗത്യത്തോടും പ്രതിജ്ഞാബദ്ധമാണ്. ഇതിനായി, ട്രാവന്‍കൂര്‍ ഫൗണ്ടേഷന് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ഓണ്‍ ഏജിംഗ് (TF ERCA) 2019-ല്‍ സ്ഥാപിക്കുകയും അതുവഴി വാര്‍ധക്യത്തെക്കുറിച്ചുള്ള വിദ്യാഭ്യാസ- ഗവേഷണങ്ങള്‍ ഫൗണ്ടേഷന്റെ വീക്ഷണങ്ങള്‍ക്ക് വ്യക്തത നല്കി. നൂതന സാങ്കേതികതയിലൂടെയും പരീക്ഷണാത്മക പഠനത്തിലൂടെയും ഈ ലോകത്തെ TFERCA യിലേക്ക് നയിച്ചുകൊണ്ടുവരുന്ന ഒരു ആഗോള പശ്ചാത്തലത്തിലാണ് ഫൗണ്ടേഷന് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് വയോജന സംരക്ഷണം ഭാവിയില്‍ ഒരു വെല്ലുവിളിയായി മാറും ഏന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. വയോജനങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിനും, പ്രായോഗിക പരിചരണം ഉറപ്പു വരുത്തുന്നതിനും വേണ്ടി അറിവും കഴിവുമുള്ള ഒരു തലമുറയുടെ ആവശ്യകത മുന്നില്‍ക്കണ്ടു കൊണ്ടാണ് ട്രാവന്‍കൂര്‍ ഫൗണ്ടേഷന് TFERCA (ട്രാവന്‍കൂര്‍ ഫൗണ്ടേഷന് എജ്യുക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍ ഓണ്‍ ഏജിങ്ങ്) എന്ന എജ്യുക്കേഷണല്‍ ഡിവിഷന് ആരംഭിച്ചിട്ടുള്ളത്. കോയമ്പത്തൂരിലെ ഭാരതിയാര്‍ യൂണിവേഴ്സിറ്റി, കുട്ടിക്കാനം മരിയന്‍ കോളേജ്, ഇപ്പോള്‍ രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ് എന്നിവയുമായി സഹകരിച്ച് TFERCA വയോജനപരിചരണത്തില്‍ ബിരുദാനന്തര ഡിപ്ലോമകള്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നു. കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാലയുമായി സഹകരിച്ച് സ്വന്തമായി ഒരു റിസേര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ട്രയിനിംങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങുവാനുള്ള പദ്ധതികളും പുരോഗമിക്കുന്നു.
വിപുലമായ സേവനശൃംഖല
മുതിര്‍ന്നവരുടെ ഡേ കെയര്‍, ഹോം കെയര്‍, പാലിയേറ്റീവ് കെയര്‍, ഹ്രസ്വകാല പുനരധിവാസം (പോസ്റ്റ്-അക്യൂട്ട് കെയര്‍) എന്നിവയിലേക്ക് സേവനങ്ങള്‍ വിപുലീകരിക്കുമ്പോള്‍ ഫൗണ്ടേഷന് വയോജനപരിപാലനത്തില്‍ പുതിയ പാദമുദ്രകള്‍ പതിപ്പിക്കുകയാണ്.
കോര്‍പ്പറേറ്റ് ലീഡര്‍ഷിപ്പ് ടീം
ഈ സേവനമേഖലയ്ക്ക് അനുയോജ്യമായ പതിനാലോളം ഡിപ്പാര്‍ട്ടുമെന്റുകളാണ് ഈ സ്ഥാപനത്തിനുളളത്. ഫിസിഷ്യന്‍, നഴ്സ്, സോഷ്യല്‍ വര്‍ക്കേഴ്സ്, ആക്റ്റിവിറ്റി കോര്‍ഡിനേറ്റര്‍, ഡയറ്റീഷ്യന്, ഫിസിയോതെറാപ്പിസ്റ്റ് തുടങ്ങി വൈദഗ്ദ്യം നേടിയ ഒരു ടീമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി വിവിധ കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങളിലൂടെയും, മറ്റു ആഗോളനിലവാര മാനദണ്ഡങ്ങളിലൂടെയും പ്രവര്‍ത്തിക്കുന്ന ക്വാളിറ്റി കണ്ട്രോള് ഡിപ്പാര്‍ട്ടുമെന്റും, സുസ്ഥിരമായ പരിശീലനത്തിലൂടെയും, പുരോഗതിയിലൂടെയും ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിച്ച് പ്രവര്‍ത്തനമികവ് ഉറപ്പു വരുത്തുന്നതിന് വേണ്ടി ട്രെയിനിംഗ് ആന്‍ഡ് ഡെവലപ്പ്മെന്റ് ഡിപ്പാര്‍ട്ട്മെന്റും ഈ പ്രസ്ഥാനത്തിന്റെ മികവിന്റെ സവിശേഷതകളാണ്. മാത്രമല്ല, സേവനസന്നദ്ധരായ സ്റ്റാഫംഗങ്ങളെ പരിശീലിപ്പിക്കുന്നതിന് സിമുലേഷന്‍ ലാബും, അതില്‍ പരിശീലനം നേടിയ പ്രൊഫഷണല്‍സും ഇന്ത്യയില്‍ വയോജന പരിപാലന മേഖലയില്‍ ട്രാവന്‍കൂര്‍ ഫൗണ്ടേഷന്റെ മാത്രം പ്രത്യേകതയാണ്.
റാഹേല്‍ ഹോംസ്
ട്രാവന്‍കൂര്‍ ഫൗണ്ടേഷന്റെ രണ്ടാമത്തെ പ്രോജക്ടായ റാഹേല്‍ ഹോംസ് സ്ഥിതി ചെയ്യുന്നത് എറണാകുളം ജില്ലയിലെ കോലഞ്ചേരിയില്‍ ആണ്. തനതായ പ്രകൃതി സൗന്ദര്യം നിറഞ്ഞതും, താമരപൊയ്കയും, പ്രകൃതിസുന്ദരമായ അന്തരീക്ഷത്തില്‍ ആണ് റാഹേല്‍ ഹോംസ് ഉള്ളത്. അഞ്ചു നിലകളിലായി പണികഴിപ്പിച്ച മന്ദിരത്തില്‍ ആധുനികത വിളിച്ചോതുന്നതും, വിശാലമായ ബാല്ക്കണിയുള്ളതുമായ 1 ബിഎച്ച്കെ, 2 ബിഎച്ച്കെ അപ്പാര്‍ട്ടുമെന്റുകളും, മറ്റു സൗകര്യങ്ങളോടൊപ്പം തന്നെ സ്വിമ്മിംങ്ങ്പൂള്, ജിംനേഷ്യം, മസ്സാജ് പാര്‍ലര്‍ തുടങ്ങിയ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
പ്രസിഡന്സിഹോംസ്
കേരളത്തിലെ തന്നെ മികച്ച ട്രാന്‍സിഷണല്‍ കെയര്‍ സെന്ററാണ് ട്രാവന്‍കൂര്‍ ഫൗണ്ടേഷന്റെ പ്രസിഡന്‍സി ഹോംസ്. റീ ഹാബിലിറ്റേഷനും, റിസ്റ്റൊറേറ്റീവ് തെറാപ്പിയ്ക്കും ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുള്ള ഈ സ്ഥാപനം എറണാകുളം നോര്‍ത്ത് റയില്‍വേ സ്റ്റേഷന്റെ അടുത്ത് പരമാര റോഡിലാണ് സ്ഥിതിചെയ്യുന്നത്. കേരളത്തിലെ തന്നെ മിക്ക പ്രമുഖ ഹോസ്പിറ്റലുകളിലേക്കും വളരെ കുറഞ്ഞ ദൂരം മാത്രമാണ് ഇവിടെ നിന്നും ഉള്ളത്.
ഭാവി പദ്ധതികള്‍
തിരുവല്ലയില്‍ വയോജനങ്ങള്‍ക്കായുള്ള പ്രത്യേക റസിഡന്‍ഷ്യല്‍, ചങ്ങനാശേരിയില്‍ വയോജനങ്ങള്‍ക്കായി പ്രത്യേക റെസിഡന്‍ഷ്യല്‍ പുനരധിവാസ കേന്ദ്രം, മോനിപ്പള്ളിയില്‍ കോട്ടേജ് കം അപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റ്, കോലഞ്ചേരിയിലെ സീനിയര്‍ കമ്മ്യൂണിറ്റി വില്ലേജ് എന്നിവയും ഭാവിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതികളാണ്. കേരളത്തില്‍ വയോജന പരിചരണത്തില്‍ സ്വന്തമായി ഒരു ഇടം നേടിയ ട്രാവന്‍കൂര്‍ ഫൗണ്ടേഷന് ഇപ്പോള്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പരിശ്രമത്തിന്റെ പാതയിലാണ്. കോയമ്പത്തൂരിലും, മൈസൂരിലും വയോജന പരിചരണ കേന്ദ്രങ്ങള്‍ തുറക്കുന്നതിനുളള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തിനകത്ത് തിരുവനന്തപുരത്തെ വട്ടപ്പാറ, കൊച്ചിയില്‍ കാക്കനാട് കേന്ദ്രമാക്കിയും അത്യാധുനിക സംവിധാനങ്ങളോടെയുള്ള വയോജനസംരക്ഷണ കേന്ദ്രങ്ങള്‍ കെട്ടിപ്പടുക്കുന്നതിനാവശ്യമായ നടപടികളും തുടങ്ങിക്കഴിഞ്ഞു. അര്‍പ്പണമനോഭാവമുള്ള ഒരുകൂട്ടം വ്യക്തികളുടെ കൂട്ടായ പരിശ്രമത്തിലൂടെ, ഒരിക്കലും അവസാനിക്കാത്ത വളര്‍ച്ചയുടെ പാതയില്‍ തങ്ങളുടെ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ ട്രാവന്‍കൂര്‍ ഫൗണ്ടേഷന് മുന്നേറിക്കൊണ്ടിരിക്കുന്നു.
ജിജി ഫിലിപ്പ് (സിഇഒ)
മാനേജ്മെന്റ് ബിരുദധാരിയായ ജിജി ഫിലിപ്പ് സോഷ്യല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും പേഴ്സണല്‍ മാനേജ്മെന്റ്, ലേബര്‍ ലോസ് എന്നിവയില്‍ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. ട്രാവന്‍കൂര്‍ ഫൗണ്ടേഷനില്‍ ടീമിനെ നയിക്കാനുള്ള മുപ്പത്തിയഞ്ച് വര്‍ഷത്തിലേറെ പരിചയവും അറിവും വൈദഗ്ധ്യവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തിളക്കമേകുന്നു. ടാറ്റ ടീ ലിമിറ്റഡിലെയും എസ്ഐപിഡിയിലെയും കരിയര്‍ ക്രിസ്ത്യന്‍ ചാരിറ്റബിള്‍ ഡൊമെയ്നിലെ സീനിയര്‍ ലിവിംഗ്, ഓപ്പറേഷന്‍സ് മാനേജ്മെന്റ്, ഫിനാന്‍ഷ്യല്‍ & കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ്, കമ്മ്യൂണിറ്റി ഡെവലപ്മെന്റ്, സോഷ്യല്‍ വെല്‍ഫെയര്‍ എന്നീ മേഖലകളില്‍ പ്രാവീണ്യം നേടിയ പ്രൊഫഷണലായ അദ്ദേഹം ട്രാവന്‍കൂര്‍ ഫൗണ്ടേഷന് വ്യക്തമായ ദിശാബോധം നല്കുന്ന അമരക്കാരനാണ്
ഫിലിപ്പ് കെ ജോണ്‍ (കോ ഫൗണ്ടര്‍)
ട്രാവന്‍കൂര്‍ ഫൗണ്ടേഷന് മിഷന്‍വാലിയിലെ സജീവസാന്നിധ്യമാണ് ഫിലിപ്പ് കെ ജോണ്‍. കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി ട്രാവന്‍കൂര്‍ ഫൗണ്ടേഷന് മിഷന്‍വാലി ഫൗണ്ടര്‍ ട്രസ്റ്റിയായി സേവനമനുഷ്ഠിച്ചു വരുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ജെറണ്ടോളജിയില് എം ഫില്‍ ബിരുദം നേടിയ ശേഷം കറുകച്ചാല്‍ മിഷന്വാലിട്രസ്റ്റി & ലൊക്കേഷന്‍ മേധാവികൂടിയായി പ്രവര്‍ത്തിക്കുന്ന ഫിലിപ്പ് കെ ജോണ്‍ വയോജനപരിപാലന രംഗമായ ജെറണ്ടോളജി തന്റെ പാഷനായിരുന്നുവെന്നും അത് വയോജന പരിപാലനമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ പ്രചോദനമായെന്നും വെളിപ്പെടുത്തി.
ഡോ.രേണു എബ്രഹാം വര്‍ഗീസ് (ചെയര്‍പേഴ്സണ്‍)
ഡോ. രേണു എബ്രഹാം വര്‍ഗീസ്, എം.എസ് (ക്ലിനിക്കല്‍ സ്പെഷ്യാലിറ്റി ഇന്‍ ഏജിംഗ്), എംഫില്‍ (ജെറന്റോളജിയില്‍ ഗൈഡന്‍സും കൗണ്‍സിലിംഗും), പിഎച്ച്.ഡി. (ജെറന്റോളജി)യും നേടിയിട്ടുണ്ട്. ന്യൂയോര്‍ക്കിലെ മേഴ്സി യൂണിവേഴ്സിറ്റിയില്‍ സ്കൂള്‍ ഓഫ് ഹെല്‍ത്ത് ആന്റ് നാച്ചുറല്‍ സയന്‍സസിലെ ക്ലിനിക്കല്‍ ജെറന്റോളജിസ്റ്റ്, സൗത്ത് ആഫ്രിക്കയില്‍ ഫുള്‍ബ്രൈറ്റ് സ്പെഷ്യലിസ്റ്റ് തുടങ്ങിയ തിളക്കമാര്‍ന്ന പദവികള്‍. ന്യൂയോര്‍ക്ക് അക്കാഡമി ഓഫ് മെഡിസിന് ഫെലോയും കോമണ്ഏജിന്റെ ഇന്ത്യാ ചാപ്റ്ററിന്റെ ദേശീയ മേധാവിയുമാണ്. ട്രാവന്‍കൂര്‍ ഫൗണ്ടേഷന് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ഓണ്‍ ഏജിംഗിന്റെ (TF ERCA) സ്ഥാപക ഡയറക്ടറാണ്. ഫാക്കല്‍റ്റി, കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ മുപ്പത് വര്‍ഷത്തിലേറെ അനുഭവപരിചയമുണ്ട്. ഡോ. രേണു എബ്രഹാം വര്‍ഗീസിന് 2015-2016 വര്‍ഷത്തേക്കുള്ള യുഎസ്ഡിപ്പാര്ട്ട്മെന്റ് ഓഫ്സ്റ്റേറ്റ്ആന്ഡ്കള്ച്ചറല്അഫയേഴ്സ്ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമുള്ള അഭിമാനകരമായ യുഎസ്-നെഹ്റു ഫുള്‍ബ്രൈറ്റ് സ്കോളര്‍ഷിപ്പ് ലഭിച്ചിരുന്നു. 2019-ല്‍, ഖ.വില്യം ഫുള്‍ബ്രൈറ്റ് ഫോറിന് സ്കോളര്‍ഷിപ്പ് ബോര്‍ഡിന്റെ ഫുള്‍ബ്രൈറ്റ് സ്പെഷ്യലിസ്റ്റ് സ്കോളര്‍ഷിപ്പ് അവാര്‍ഡ് മൂന്ന് വര്‍ഷത്തേക്ക് (2019-2022) ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: