ലക്നൗ ; ഉത്തർപ്രദേശിലെ ബരാബങ്കിയിൽ ഭൂഗർഭ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ മൂന്ന് തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. ജഹാംഗീരാബാദ് ഭത്തേഹട്ട ഗ്രാമത്തിൽ ഗണപതി അഗ്രി ബിസിനസ് പ്രൈവറ്റ് ലിമിറ്റഡ് ഫാക്ടറിയിലാണ് സംഭവം .നിലേഷ്, സുനിൽ, ധർമ്മേന്ദ്ര എന്നിവരാണ് മരിച്ചത് .
ഈ ഫാക്ടറിയിൽ ഒരു വശത്ത് റൈസ് മില്ലും മറുവശത്ത് കോഴിത്തീറ്റ ഫാക്ടറിയും ഉണ്ട്. വൈകുന്നേരം ഡീസൽ ടാങ്കർ ഫാക്ടറിയിൽ എത്തിയിരുന്നു. ഭൂഗർഭ ഡീസൽ ടാങ്കറിൽ എണ്ണ നിറയ്‌ക്കുന്നതിന് മുമ്പ് വൃത്തിയാക്കാനാണ് മൂന്ന് തൊഴിലാളികളെ വിളിച്ചത്.
ആദ്യം നിലേഷ് ആണ് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയത്. ഏറെ നേരം കഴിഞ്ഞിട്ടും നിലേഷ് പുറത്തേക്ക് വരാത്തതിനെ തുടർന്ന് സുനിൽ ടാങ്കിൽ ഇറങ്ങി . അയാളും പുറത്തേക്ക് മടങ്ങി വരാതായതോടെ ധർമേന്ദ്ര ടാങ്കിൽ കയറി. ഏറെ നേരം കഴിഞ്ഞിട്ടും മൂവരും പുറത്തിറങ്ങാതെ വന്നതോടെ ഫാക്ടറിയിൽ ബഹളമുണ്ടായി. തുടർന്ന് സംശയം തോന്നിയ ചിലർ സെക്യൂരിറ്റിയോടൊപ്പം ഇറങ്ങിയപ്പോഴാണ് മൂന്ന് തൊഴിലാളികൾ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് ഇവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: