എരുമേലി: ശബരിമല തീര്‍ത്ഥാടന കാലത്തിന് തുടങ്ങാനിരിക്കെ ഭക്തരെ എങ്ങനെയൊക്കെ പിഴിഞ്ഞെടുക്കാം എന്ന ആലോചനയില്‍ സര്‍ക്കാര്‍ തുടക്കം കുറിച്ചു.
ഇത്തവണ എരുമേലിയില്‍ പേട്ട തുള്ളി കുളികഴിഞ്ഞാല്‍ കുറി തൊടുന്നതിനും പണം ഏര്‍പ്പെടുത്തിയാണ് പുതിയ നീക്കം. ചന്ദനക്കുറിതൊടുന്നതിന് പത്ത് രൂപ വീതം വാങ്ങണമെന്നാണ് ദേവസ്വം ബോര്‍ഡ് കരാറുകാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ക്ഷേത്രത്തിലെ ആനക്കൊട്ടിലിന് സമീപം നാലിടങ്ങളിലായാണ് കുറി തൊടാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഇതില്‍ ഒരിടം മൂന്നുലക്ഷം രൂപയ്‌ക്ക് കരാറായി. ബാക്കി മൂന്ന് ഇടങ്ങളില്‍ ഏഴ് ലക്ഷം രൂപയാക്കാണ് കരാര്‍ കൊടുത്തിരിക്കുന്നത്. ചന്ദനക്കുറി തൊടുന്ന ഭക്തരില്‍നിന്നും 10 രൂപ വീതം വാങ്ങാമെന്നാണ് കരാറില്‍ നിശ്ചയിച്ചിരിക്കുന്നത്.
തീര്‍ഥാടനകാലത്ത്, ക്ഷേത്രനടപ്പന്തലിലും വ്യവസ്ഥകള്‍പ്രകാരം ലേലംചെയ്ത കടകളിലും ആനക്കൊട്ടിലിന് മുന്നിലും ഭക്തര്‍ക്ക് കുറിതൊടാനുള്ള സൗകര്യം മുമ്പും ഉണ്ടായിരുന്നു. ക്ഷേത്രദര്‍ശനം നടത്തി പ്രസാദം വാങ്ങുന്നതിന് പുറമെയായിരുന്നു ഈ രീതി. ഇതാണ് ഇക്കുറി ലേലത്തില്‍ ഉള്‍പ്പെടുത്തി ദേവസ്വംബോര്‍ഡ് കരാര്‍ നല്‍കിയത്.
അയ്യപ്പസേവാസമാജം ഉള്‍പ്പെടെയുള്ള ഹൈന്ദവസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: