ഇസ്ലാമബാദ്: കൊടും ഭീകരനും പിടികിട്ടാപ്പുള്ളിയും വിവാദ ഇസ്ലാമത പ്രഭാഷകനുമായ സാക്കീര്‍ നായിക്കും മകന്‍ ഫരീഖ് നായിക്കും പാകിസ്ഥാനില്‍. രാജ്യമൊട്ടാകെ സഞ്ചരിച്ച് ഇസ്ലാമിക മതപ്രഭാഷണം നടത്താന്‍ ഇവരെ പാകിസ്ഥാന്‍ ക്ഷണിച്ചുവരുത്തിയതാണ്. ഇന്നലെ ന്യൂ ഇസ്ലാമാബാദ് എയര്‍പോര്‍ട്ടില്‍ എത്തിയ ഇരുവരേയും പാക് സര്‍ക്കാരിലെ ഉന്നതര്‍ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ചു.
രാജ്യത്തുടനീളം പ്രഭാഷണ പരമ്പര നടത്തി ജനങ്ങളെ ഉദ്‌ബോധിപ്പിക്കാനാണ് സര്‍ക്കാര്‍ ഇവരെ ക്ഷണിച്ചത്. ഒരു മാസം വെള്ളിയാഴ്ച നമസ്‌കാരങ്ങളിലും പരിപാടികളിലും ഇരുവരും പങ്കെടുക്കുമെന്ന് പാക് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരത തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് സാക്കീര്‍. മുംബൈ ആസ്ഥാനമായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ തലവനായിരുന്ന സാക്കീര്‍ 2006ലാണ് പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്ന പീസ് ടിവി തുടങ്ങിയത്.
ഭാരതം, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങി നിരവധി രാജ്യങ്ങള്‍ പീസ് ടിവിക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2016ല്‍ ബംഗ്ലാദേശിലെ ധാക്കയില്‍ സ്‌ഫോടനം നടത്തിയത് സാക്കീറിന്റെ വീഡിയോ കണ്ടാണെന്ന് അക്രമി പറഞ്ഞിരുന്നു. പിടിയിലാകുമെന്ന ഘട്ടത്തില്‍ ഹജ്ജിനെന്ന വ്യാജേന ഭാരതത്തില്‍ നിന്ന് മുങ്ങി. സൗദിയിലും അവിടെ നിന്ന് മലേഷ്യക്കും കടന്നു. പല രാജ്യങ്ങളിലും ഇയാള്‍ക്ക് വിലക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: