കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒരു റിക്കോര്‍ഡ് സ്വന്തമാക്കി ഭാരത ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഏറ്റവും വേഗത്തില്‍ 300 വിക്കറ്റും 3000 റണ്‍സും നേടുന്ന ലോകത്തിലെ രണ്ടാമത്തെ താരമെന്ന റിക്കോര്‍ഡാണ് ജഡേജ സ്വന്തമാക്കിയത്.
ഇന്നലെ ടെസ്റ്റിന്റെ നാലാം ദിനം ബംഗ്ലാദേശ് താരം ഖാലിദ് അഹ്മദിനെ പുറത്താക്കിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ ഇതിഹാസ ഓള് റൗണ്ടര്‍ ഇയാന്‍ ബോതമാണ് ഈ നേട്ടത്തില്‍ ഒന്നാമത്. 72 ടെസ്റ്റില്‍ നിന്നാണ് ബോതം 3000 റണ്‍സും 300 വിക്കറ്റും നേടിയത്. ജഡേജയ്ക്ക് ഒരു മത്സരമാണ് കൂടുതല്‍ കളിക്കേണ്ടി വന്നു. മാത്രമല്ല 300 വിക്കറ്റ് ക്ലബിലെത്തിയ ജഡേജ, ടെസ്റ്റില്‍ 3000 റണ്‍സും 300 വിക്കറ്റും ഏറ്റവും വേഗത്തില്‍ നേടുന്ന ഭാരത താരമെന്ന റിക്കോര്‍ഡും സ്വന്തമാക്കി. നേരത്തെ ഇതിഹാസ താരം കപില്‍ ദേവിനും ആര്. അശ്വിനും മാത്രമാണ് ഈ അപൂര്‍വ ഡബിള്‍ തികയ്ക്കാനായത്.
ടെസ്റ്റില്‍ 300 വിക്കറ്റ് നേടുന്ന ഏഴാമത്തെ ഭാരത താരം കൂടിയാണ് ജദേജ. അനില്‍ കുംബ്ലെ (619), അശ്വിന് (524), കപില്‍ ദേവ് (434), ഹര്ഭജന് സിങ് (417), ഇഷാന്ത് ശര്‍മ (311), സഹീര്‍ ഖാന് (311) എന്നിവരാണ് 300 വിക്കറ്റ് ക്ലബിലുള്ള മറ്റു ഇന്ത്യക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: