മലപ്പുറം: കക്കാടംപൊയിലില്‍ പിവി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പി.വി.ആര് നാച്ചുറല്‍ പാര്‍ക്കിലെ തടയണകള്‍ പൊളിച്ചു മാറ്റാന്‍ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിര്‍മാണം പൊളിച്ചു മാറ്റാന്‍ ടെണ്ടര്‍ വിളിക്കാന്‍ സിപിഎം ഭരണത്തിലുളള പഞ്ചായത്ത് അടിയന്തര യോഗം ചേര്‍ന്ന് തീരുമാനിച്ചു.
തടയണ പൊളിക്കാന്‍ എട്ട് മാസം മുന്നേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ സി പി എം സ്വതന്ത്ര എം എല്‍ എ ആയിരുന്നതിനാല്‍ പഞ്ചായത്ത് നടപടി വൈകിപ്പിക്കുകയായിരുന്നു. ഒരു മാസത്തിനകം തടയണ പൊളിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. അന്‍വര്‍ സിപിഎമ്മുമായി അകന്നതോടെയാണ് ഇപ്പോള്‍ പഞ്ചായത്ത് അതിവേഗം നടപടിയിലേക്ക് കടന്നത്.
അതേസമയം, ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ പി.വി. അന്‍വറിനെ പൊലീസ് ചോദ്യം ചെയ്യുമെന്നും അറിയുന്നു. നെടുങ്കുന്നം സ്വദേശി തോമസ് പീലിയാനിക്കല്‍ നല്കിയ പരാതിയിലാണ് കോട്ടയം കറുകച്ചാല്‍ പൊലീസിന്റെ നീക്കം. ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തിയെന്നാണ് പരാതി. കഴിഞ്ഞ ദിവസം കേസില്‍ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
എന്ാല്‍ താന്‍ ഫോണ്‍ ചോര്‍ത്തിയതല്ല, തനിക്ക് വന്ന ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്തതാണ് എന്നാണ് അന്‍വറിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: