ഇസ്ലാമാബാദ് ; ഹസൻ നസ്‌റല്ലയുടെ മരണം ലെബനൻ തീവ്രവാദ സംഘടനയായ ഹിസ്ബുള്ള സ്ഥിരീകരിച്ചതിന് പിന്നാലെ പാക്കിസ്ഥാനിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. ഹിസ്ബുള്ള തലവന്റെ മരണത്തിനെതിരെ ആയിരക്കണക്കിന് ആളുകൾ പാകിസ്ഥാനിലെ പല നഗരങ്ങളിലും പ്രകടനം നടത്തി. പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ നസ്‌റല്ലയ്‌ക്ക് വേണ്ടി സംഘടിപ്പിച്ച റാലികളിൽ ശവസംസ്‌കാര പ്രാർത്ഥനകൾ നടന്നു.
. ഇസ്‌ലാമാബാദിലും കറാച്ചിയിലും നസ്‌റല്ലയ്‌ക്കായി ഷിയ മുസ്‌ലിം ഗ്രൂപ്പുകൾ സംഘടിപ്പിച്ച റാലികളിൽ പതിനായിരത്തിലധികം ആളുകൾ ഒത്തുകൂടി. അമേരിക്കൻ എംബസിക്ക് പുറത്തും റാലികൾ നടന്നു.. നസ്രല്ലയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മജ്‌ലിസ് വഹ്ദത്ത്-ഇ-മുസ്ലിമീൻ (എംഡബ്ല്യുഎം) അബ്ബാറയിൽ നിന്ന് ഇസ്ലാമാബാദിലെ യുഎസ് എംബസിയിലേക്ക് ലോംഗ് മാർച്ച് നടത്തി.എംഡബ്ല്യുഎം നേതാവ് രാജാ നസീർ അബ്ബാസിന്റെ നേതൃത്വത്തിലായിരുന്നു റാലി. മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന ഇസ്രായേൽ കടന്നുകയറ്റത്തെ പാകിസ്ഥാൻ ശക്തമായി അപലപിക്കുന്നതായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: