തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് സാമൂഹികമായും സാമ്പത്തികമായും മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന അനന്യം പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന കലാടീമിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ അഭിരുചി മേഖല തിരിച്ചറിഞ്ഞ് ആവശ്യമായ പരിശീലനം നല്‍കി സര്‍ക്കാര്‍ നടത്തുന്ന വിവിധ പരിപാടികളില്‍ കലാപ്രകടനത്തിനുള്ള അവസരം ഒരുക്കും. നൃത്തം, സംഗീതം, അഭിനയം, ഉപകരണ സംഗീതം, നാടോടി കലകള്‍, ആദിവാസി നൃത്തരൂപങ്ങള്‍ എന്നിവയില്‍ പ്രാവീണ്യവും, വൈദഗ്ധ്യവുമുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കലാടീമിന്റെ ഭാഗമാകാന്‍ അവസരമുണ്ട്.
യോഗ്യരായ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ ഒക്ടോബര്‍ 7ന് വൈകിട്ട് അഞ്ചിനകം ഗൂഗിള്‍ ഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മേഖലാതലങ്ങളില്‍ ഓഡിഷന്‍ നടത്തും. ഓഡിഷനിലൂടെ അന്തിമ തിരഞ്ഞെടുപ്പ് നടത്തി ടീമിന് പരിശീലനം നല്‍കും. ഗൂഗിള്‍ ഫോം ലിങ്കിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.swdkerala.gov.in സന്ദര്‍ശിക്കുക.
dept of social justice, forms ,art team,, transgenders
പ്രതികരിക്കാൻ ഇവിടെ എഴുതുക