Kerala

സംസ്ഥാനത്ത് തിങ്കളാഴ്ച വൈദ്യുതി നിയന്ത്രണം

വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണം

Published by

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ കുറവുള്ളതിനാലാണിത്.

വൈകുന്നേരം ആറു മുതല്‍ അരമണിക്കൂര്‍ വീതം നിയന്ത്രണമുണ്ടാകും. കെഎസ്ഇബി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

വൈദ്യുതി ഉപയോഗം പരമാവധി കുറയ്‌ക്കണം. ഇക്കാര്യത്തില്‍ ഉപഭോക്താക്കളുടെ സഹകരണം കെഎസ്ഇബി അഭ്യര്‍ഥിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by