മാലിദ്വീപ് :മോദിയെ വിമര്ശിച്ചതിലും ഇന്ത്യയോട് കടുത്ത നിലപാട് എടുത്തതിലും കുറ്റബോധം പ്രകടിപ്പിച്ച് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്സു. മോദിയെപ്പോലുള്ള ഒരു വിശ്വനേതാവിനെ വിമര്‍ശിക്കാന്‍ പാടില്ലായിരുന്നുവെന്നും മുഹമ്മദ് മൊയ്സു അഭിപ്രായപ്പെട്ടു.
മോദിയെ വിമര്‍ശിച്ചതിന് ശേഷം മാലിദ്വീപിലേക്ക് ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണം കുത്തനെ താഴ്ന്നു. മാത്രമല്ല, മാലിദ്വീപിന് പകരം എല്ലാവരും ലക്ഷദ്വിപ് സന്ദര്‍ശിക്കണമെന്ന മോദിയുടെ നിര്‍ദേശം പാലിച്ച് നിരവധി ഇന്ത്യക്കാര്‍ മാലിദ്വീപിന് പകരം ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ തുടങ്ങിയതോടെ മാലിദ്വീപിന്റെ വരുമാനം കുറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളെ ആശ്രയിച്ച് നിലനില്‍ക്കുന്നതാണ് മാലിദ്വീപിന്റെ സമ്പദ് ഘടന.
മോദിയെ സമൂഹമാധ്യമങ്ങളില്‍ നേരത്തെ രണ്ട് മാലിദ്വീപ് മന്ത്രിമാര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഈ മന്ത്രിമാര്‍ക്കെതിരെ നടപടിയെടുത്തതായി മുഹമ്മദ് മൊയ്സു പറഞ്ഞു. ഇന്ത്യയെ പുറത്താക്കുക എന്നത് തന്ഞറെ നയമല്ലെന്നും മുഹമ്മദ് മൊയ്സു പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഒക്ടോബറില്‍ വീണ്ടും ഇന്ത്യ സന്ദര്‍ശിക്കുമെന്നും മുഹമ്മദ് മൊയ്സു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: