തിരുവനന്തപുരം: കുടിയന്മാര് ശ്രദ്ധിക്കുക. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മദ്യം കിട്ടില്ല. ഡ്രൈഡേയും ഗാന്ധിജയന്തിയും അടുത്തടുത്ത ദിവസങ്ങളിലായതിനാലാണിത്.
ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റുകള് അടഞ്ഞുകിടക്കും.എല്ലാ മാസവും ഒന്നാം തീയതി െ്രെഡ ഡേ ആണ്. ഈ മാസം രണ്ടാം തീയതി ഗാന്ധിജയന്തിയും.
സ്റ്റോക്കെടുപ്പ് പ്രമാണിച്ച് ഇന്നു വൈകുന്നേരം ഏഴ് മണിക്ക് ബെവ്കോ ഔട്ട്ലെറ്റുകള് അടയ്ക്കും. എന്നാല്‍, ബാറുകള്‍ ഇന്ന് രാത്രി 11 വരെ പ്രവര്‍ത്തിക്കും.
അതിനിടെ, അവധി ദിനങ്ങള്‍ വരുന്നതിനാല്‍ അമിത വില ഈടാക്കി കരിഞ്ചന്തയില്‍ വില്പന നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ശക്തമായ പരിശോധനയ്ക്ക് തയാറെടുത്തിരിക്കുകയാണ് പൊലീസും എക്സൈസും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: