ന്യൂദൽഹി: മുതിർന്ന നടൻ മിഥുൻ ചക്രവർത്തിക്ക് ദാദാ സാഹെബ് ഫാൽക്കെ അവാർഡ് ലഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം താരത്തെ അനുമോദിച്ചത്.
ഇന്ത്യൻ സിനിമയ്‌ക്ക് നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ച് മിഥുൻ ചക്രവർത്തിക്ക് ദാദാ സാഹെബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പോസ്റ്റിൽ മോദി പറഞ്ഞു.
“അദ്ദേഹം ഒരു സാംസ്കാരിക ഐക്കണാണ്, വൈവിധ്യമാർന്ന പ്രകടനങ്ങൾക്ക് തലമുറകളിലുടനീളം പ്രശംസിക്കപ്പെടുന്നു. അദ്ദേഹത്തിന് അഭിനന്ദനങ്ങളും ആശംസകളും”, – മോദി എക്സിൻ പറഞ്ഞു.
മൃഗയ, സുരക്ഷ, ഡിസ്കോ ഡാൻസർ, ഡാൻസ് ഡാൻസ് തുടങ്ങിയ സിനിമകളിലെ താരമായ ചക്രവർത്തിയെ സിനിമാ മേഖലയിലെ പരമോന്നത അംഗീകാരമായ ദാദാ സാഹെബ് ഫാൽക്കെ അവാർഡിന് തിങ്കളാഴ്ച തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യന്‍ സിനിമയ്‌ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്.
ഒക്ടോബര്‍ എട്ടിന് നടക്കുന്ന ദേശീയ അവാര്‍ഡ് ദാന ചടങ്ങില്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് പുരസ്‌കാരം സമ്മാനിക്കുമെന്നും മന്ത്രി അറിയിച്ചു. മിഥുന്‍ ചക്രവര്‍ത്തിയെ അടുത്തിടെയാണ് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി കേന്ദ്രസര്‍ക്കാര്‍ ആദരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: