ആരോഗ്യത്തിന് ഗുണമാണെന്നറിയാമെങ്കിലും കഴിക്കാന്‍ കൂട്ടാത്തവരാണല്ലോ നമ്മള്‍. ദുശ്ശീലങ്ങള്‍ക്ക് പുറമെ ഓടുമ്പോള്‍ ആരോഗ്യത്തിന് വേണ്ടി ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള നെല്ലിക്കയുടെ ഉപയോഗം ശരീരത്തിന് എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് അറിയാം.
ജീവകം സി ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാള്‍ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയില്‍. ജീവകം ബി, ഇരുമ്പ്, കാല്‍സ്യം എന്നിവയും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്ക പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
ചീത്ത കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും നല്ല കൊളസ്‌ട്രോളിന്റെ അളവ് നിലനിര്‍ത്താനും നെല്ലിക്ക സഹായിക്കുന്നു. ധമനികളിലും സിരകളിലും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്‌ക്കാന്‍ നെല്ലിക്കയ്‌ക്ക് കഴിയും. മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തോടൊപ്പം ആരോഗ്യകരമായ രക്തചംക്രമണത്തിനും നെല്ലിക്ക സഹായകമാണ്.
സന്ധിവാതം, ഓസ്റ്റിയോപൊറോസിസ്, സന്ധി വേദന എന്നിവയ്‌ക്ക് നെല്ലിക്ക ജ്യൂസ് ഫലപ്രദമാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വിറ്റാമിന്‍ സി, ടാന്നിന്‍സ്, ഫോസ്ഫറസ്, ഇരുമ്പ്, കാല്‍സ്യം തുടങ്ങിയ അവശ്യ പോഷകങ്ങളാല്‍ സമ്പന്നമായ നെല്ലിക്ക ജ്യൂസ് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയാനും നെല്ലിക്ക സഹായിക്കും. ഇത് ആരോഗ്യകരമായ ദഹനത്തെയും മെറ്റബോളിസത്തെയും പിന്തുണയ്‌ക്കുന്നു. പ്രമേഹരോഗികള്‍ സ്ഥിരമായ ഭക്ഷണത്തില്‍ നെല്ലിക്ക ഉള്‍പ്പെടുത്തുന്നത് വളരെ ഗുണം ചെയ്യും.
നെല്ലിക്ക കഴിക്കുന്നത് കരളിനെയും ദഹനവ്യവസ്ഥയെയും നല്ല നിലയില്‍ നിലനിര്‍ത്തുന്നു. ഫാറ്റി ലിവറും ദുര്‍ബലമായ ദഹനവ്യവസ്ഥയും ഉള്ള ആളുകള്‍ക്ക് നെല്ലിക്ക കഴിക്കുന്നത് ഗുണം ചെയ്യും. കരളിന് ഗുണം ചെയ്യുന്ന ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്.
വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്ക കണ്ണിനുണ്ടാകുന്ന കേടുപാടുകള്‍ തടയാന്‍ സഹായിക്കുന്നു. കാഴ്ച ശക്തി മെച്ചപ്പെടുത്താനും നെല്ലിക്ക സഹായകമാണ്.
2 ടീസ്പൂണ്‍ നെല്ലിക്ക പൊടിയും രണ്ട് ടീസ്പൂണ്‍ തേനും യോജിപ്പ് കഴിക്കുന്നത് തൊണ്ട വേദനയും ചുമയും അകറ്റുന്നതിന് സഹായിക്കുന്നു.
നെല്ലിക്ക തേനില്‍ ഇട്ട് വെച്ച് ദിനവും ഓരോന്ന് വീതം കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിക്കാന്‍ അത്യുത്തമമാണ്.
ചർമ്മത്തെയും തലമുടിയെയും ഒരുപോലെ പരിപോഷിപ്പിക്കുന്ന നെല്ലിക്ക, ശരീരഭാരം കുറയ്‌ക്കാനും ദഹനപ്രക്രിയ ഉൾപ്പെടെയുള്ള ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ എളുപ്പത്തിലാക്കാനും സഹായിക്കുന്നു. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ്, ക്രോമിയം തുടങ്ങിയ ധാതുക്കൾ മനുഷ്യ ശരിരത്തിന്റെ മുഴുവൻ ആരോഗ്യത്തെയും മികവുറ്റതാക്കി തീർക്കാൻ സഹായിക്കുന്നു. ഇങ്ങനെ പറഞ്ഞു പോയാൽ തീരാത്ത അത്രയുമധികം വിശേഷ ഗുണങ്ങൾ കൊണ്ട് നെല്ലിക്ക സമ്പുഷ്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: