ന്യൂഡല്‍ഹി: ബോളിവുഡ് നടന് മിഥുന് ചക്രവര്‍ത്തിക്ക് ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ്. ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്.
ഒക്ടോബര്‍ എട്ടിന് നടക്കുന്ന ദേശീയ വാര്‍ഡ് ദാന ചടങ്ങില്‍ മിഥുന് ചക്രവര്‍ത്തിക്ക് പുരസ്കാരം സമ്മാനിക്കുമെന്നും മന്ത്രി അറിയിച്ചു. മിഥുന് ചക്രവര്‍ത്തിയെ (74) അടുത്തിടെയാണ് പത്മഭൂഷണ്‍ പുരസ്കാരം നല്കി കേന്ദ്രസര്‍ക്കാര്‍ ആദരിച്ചത്.
1976 ല്‍ മൃഗയ എന്ന സിനിമയിലൂടെയാണ് മിഥുന് ചക്രവര്‍ത്തി അഭിനയരംഗത്തെത്തുന്നത്. ആദ്യ സിനിമയില്‍ത്തന്നെ മികച്ച നടനുള്ള ദേശീയ പുരസ്കാരം മിഥുന് ചക്രവര്‍ത്തി കരസ്ഥമാക്കിയിരുന്നു. 2023 ഡിസംബറിൽ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് മിഥുൻ ചക്രവർത്തി ഒടുവിൽ അഭിനയിച്ചത്. സുമൻ ഘോഷാണ് ചിത്രം സംവിധാനം ചെയ്തത്. തഹദേര്‍ കഥ (1992), സ്വാമി വിവേകാനന്ദ (1998) എന്നീ സിനിമകളിലെ അഭിനയത്തിനും ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സിനിമാ മേഖലയില്‍ ഇന്നും തകര്‍ക്കാന്‍പറ്റാത്ത റെക്കോര്‍ഡിനു ഉടമകൂടിയാണ് മിഥുന് ചക്രവര്‍ത്തി. 1989ല്‍ നായകനായി 19 സിനിമകള്‍ റിലീസായി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: