ന്യൂദല്‍ഹി: കോണ്‍ഗ്രസെന്നാല്‍ ‘അഴിമതി, ദുര്‍ഭരണം, കുറ്റകൃത്യങ്ങള്‍’ തുടങ്ങിയവയാണെന്ന് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദ. ഹരിയാനയില്‍ ബിജെപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പു റാലികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വോട്ടുബാങ്കുകളെ മാത്രം ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് എന്നാല്‍ അഴിമതിയും ദുര്‍ഭരണവുമാണ്. അവരുടെ ഭരണത്തില്‍ രാജ്യം ഇരുട്ടിലായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ പാവപ്പെട്ടവരെയും കര്‍ഷകരെയും ചൂഷണം ചെയ്തു. കര്‍ഷകരെ വഞ്ചിച്ച് അവരുടെ ഭൂമി കുത്തക കമ്പനിക്കാര്‍ക്ക് വിട്ടു നല്കി. തൊഴിലില്ലായ്മ രൂക്ഷമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതം മുന്നേറുകയാണ്, നദ്ദ പറഞ്ഞു.
കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് ഭൂമി തട്ടിപ്പുകള്‍ ധാരാളമായിരുന്നു. യുവാക്കള്‍ക്ക് തൊഴില്‍ ലഭിച്ചിരുന്നില്ല. ദാരിദ്ര്യവും തൊഴിലില്ലായ്മയും രൂക്ഷമായിരുന്നു. എന്നാല്‍ ഇന്ന് ഭാരതത്തിന്റെ സ്ഥിതി അതല്ലെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.
യുവതീ യുവാക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നു. അവര്‍ക്ക് രാജ്യത്തിന് അകത്തും പുറത്തും തൊഴില്‍ ലഭിക്കുന്നു. മോദിയുടെ നേതൃത്വത്തില്‍ ഭാരതം അതിവേഗം വളരുകയാണെന്നും നദ്ദ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: