ന്യൂദല്‍ഹി: സംസ്കൃത ഭാഷയുടെയും വിജ്ഞാനത്തിന്റെയും പഠന പ്രചാരണത്തിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികളുടെ ഉന്നതാധികാര സമിതിയിലേക്ക് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ പ്രൊഫസറായിരുന്ന ഡോ. എം. വി. നടേശനെ തെരഞ്ഞെടുത്തു. പ്രഭാഷകനും, എഴുത്തുകാരനുമായ ഡോ.നടേശന് ദക്ഷിണേന്ത്യയില്‍ നിന്നുള്ള പ്രതിനിധിയാണ്.
റെയില്‍വേ മന്ത്രാലയത്തിന്റെ കീഴിലുള്ള റെയില്‍ വികാസ് നിഗം ലിമിറ്റഡിന്റെ സ്വതന്ത്ര ചുമതലയിലുള്ള ഡയറക്ടര്‍ കൂടിയായ ഡോ. നടേശന് പാഞ്ചജന്യം ഭാരതം ദേശീയ വൈസ് ചെയര്മാന്, കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി എന്നീ പദവികളും വഹിക്കുന്നുണ്ട്. സംസ്കൃത ഭാഷ വിജ്ഞാന പ്രചാരണത്തിനായി നിരവധി പുസ്തകങ്ങളും ഗവേഷണ പ്രബന്ധങ്ങളും അദ്ദേഹത്തിന്റെതായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: