ന്യൂദല്‍ഹി: സ്വച്ഛ് ഭാരത് മിഷന്‍, കാമ്പയിനുമായി ബന്ധപ്പെട്ട് നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പരമാവധി പേര്‍ പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ക്യാമ്പയിന്‍ ഒരു ദിവസമോ ഒരു വര്‍ഷമോ അല്ല, കാലങ്ങളായി തുടരേണ്ട പ്രവര്‍ത്തനമാണ്. ശുചിത്വം നമ്മുടെ സ്വഭാവമാകുന്നതുവരെ ഇത് ചെയ്യണം. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ശുചിത്വവുമായി ബന്ധപ്പെട്ട് ചില പ്രത്യേകശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഉദാഹരണ സഹിതം പ്രധാനമന്ത്രി പറഞ്ഞു.
ഒക്ടോബര്‍ രണ്ടിന് സ്വച്ഛ് ഭാരത് മിഷന് 10 വര്‍ഷം തികയുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭാരത ചരിത്രത്തിലെ ഒരു വലിയ ബഹുജന പ്രസ്ഥാനമാക്കി സ്വച്ഛ് ഭാരത് മിഷനെ മാറ്റിയവരെ അഭിനന്ദിക്കുന്നു. ജീവിതത്തിലുടനീളം ഈ ലക്ഷ്യത്തിനായി അര്‍പ്പണബോധത്തോടെ നിലകൊണ്ട ഗാന്ധിജിക്കുള്ള യഥാര്‍ാത്ഥ ആദരവ് കൂടിയാണിത്. പത്തുവര്‍ഷം തികയുന്ന മേക്ക് ഇന്‍ ഇന്ത്യ കാമ്പയിന്‍, പ്രാദേശിക ഉത്പന്നങ്ങള്‍ പ്രോത്സാഹനം നല്കല്‍ എന്നിവയെകുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: