Sports

സംസ്ഥാന സീനിയര്‍ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് നാളെ മുതല്‍

Published by

കൊച്ചി: കേരള സംസ്ഥാന ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ 68-ാം പതിപ്പ് നാളെ കൊച്ചിയില്‍ ആരംഭിക്കും. കടവന്ത്രയിലെ റീജിയനല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.

വരുന്ന ജനുവരി അഞ്ച് മുതല്‍ 12 വരെ ഗുജറാത്തിലെ ഭാവ് നഗറില്‍ നടക്കുന്ന 74-ാമത് സീനിയര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ മുന്നോടിയാണ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ആറ് ദിവസം നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ 14 ജില്ലകളെ പ്രതിനിധാനം ചെയ്തും ടീമുകളുണ്ട്. വനിതാ വിഭാഗത്തില്‍ 11 ടീമുകള്‍ മാത്രമാണ് മത്സരിക്കുക. പുരുഷന്മാരില്‍ എറണാകുളവും വനിതകളില്‍ തിരുവനന്തപുരവുമാണ് നിലവിലെ ചാമ്പ്യന്മാര്‍.

ഡി ആര്‍ക്ക് 1 ഫിറ്റ്‌നസ് മാനേജിംഗ് ഡയറക്ടര്‍ വിഷ്ണു എസ് നായരും ഭീമ ജ്വല്‍സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാനുമായ ബി.ബിന്ദുമാധവ് ചാമ്പ്യന്‍ഷിപ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by