ജെറുസലെം: യെമനില്‍ ഹൂതി തീവ്രവാദ കേന്ദ്രങ്ങള്‍ ബോംബിട്ട് നശിപ്പിച്ച് ഇസ്രയേല്‍. പലസ്തീനിലെ ഹമാസിന് പിന്നാലെ ലെബനിലെ ഹെസ്ബുള്ള കേന്ദ്രങ്ങളും തകര്‍ത്ത ഇസ്രയേല്‍ ഇപ്പോള്‍ യെമനിലെ ഹൂതി കേന്ദ്രങ്ങളിലേക്കും കടന്നിരിക്കുകയാണ്. ഹൊദെയ്ദ തുറമുഖത്തിലും അവിടെ ഒരു പവര്‍ സ്റ്റേഷനിലും എണ്ണ ടാങ്കറിലും മിസൈല്‍ ആക്രമണം നടത്തി. കനത്ത നഷ്ടമാണ് ഹൂതികള്‍ക്കുണ്ടായത്.
ഹെസ്ബുള്ളയെ പിന്തുണച്ച് യെമനിലെ ഹൂതികള്‍ കഴിഞ്ഞ ദിവസം ഇസ്രയേലിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചിരുന്നു. ഇതിന് മറുപടിയാണ് ഞായറാഴ്ച കൊടുത്തിരിക്കുന്നത്. ഇസ്രയേലിലെ ടെല്‍ അവീവിനടുത്തുള്ള ബെന്‍ ഗുറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ് ഹുതി ഭീകരര്‍ കഴിഞ്ഞ ദിവസം ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചിരുന്നത്. ചെങ്കടലില്‍ ഇസ്രയേല്‍ ചരക്കുകപ്പലുകള്‍ക്ക് നേരെ ഹുതികള് ഡ്രോണ്‍ ആക്രമണങ്ങളും നടത്തിയിരുന്നു.
ഇപ്പോള്‍ സിറിയ, ലെബനന്, യെമന്‍ എന്നിങ്ങനെ മൂന്ന് തീവ്രവാദികേന്ദ്രങ്ങളിലാണ് ഒന്നിച്ച് ആക്രമണം നടത്തുന്നത്.. രണ്ടും കല്പിച്ചുള്ള നീക്കമാണ് ഇസ്രയേല്‍ നടത്തുന്നത്. ഹമാസുമായി ബന്ധമുള്ള, ഹമാസിനെ പിന്തുണയ്ക്കുന്ന എല്ലാ തീവ്രവാദ നെറ്റ് വര്‍ക്കുകളും നശിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് വിലയിരുത്തല്‍.
ലെബനില്‍ കയറി ആക്രമിച്ചാല്‍ ഇസ്രയേലിനെ കത്തിക്കും എന്ന് ഭീഷണിപ്പെടുത്തിയ ഇറാന് പരമോന്നതനേതാവ് ആയത്തൊള്ള അലി ഖമനേയും ഒളിവില്‍ പോയിരിക്കുകയാണ്. ഹസ്സന് നസ് റുള്ള ഉള്‍പ്പെടെ നിരവധി ഹെസ്ബുള്ള നേതാക്കളെ ഇസ്രയേല്‍ പ്രത്യേകം കേന്ദ്രീകരിച്ച് മിസ്സൈല്‍ ആക്രമണത്തില്‍ വധിച്ചു. ലെബനനിലെ ഹെസ്ബുള്ള കേന്ദ്രങ്ങളില്‍ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ തന്നെ തീവ്രവാദികള്‍ ഭയപ്പെടുന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: