കൊല്ലം: അര്‍ബുദരോഗിയായിരിക്കെ ഭാരോദ്വഹനത്തില്‍ നിരവധി ദേശീയ പുരസക്കാരം നേടിയ വേണു മാധവിന് നാടിന്റെ ആദരവ്. ശക്തികുളങ്ങര കരദേവസ്വം ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപി പുരസ്‌ക്കാരവും പൊന്നാടയും നല്‍കി ആദരിച്ചു. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍, സുജിത്ത് വിജയന്‍പിള്ള എംഎല്‍എ,, കര ദേവസ്വം പ്രസിഡന്റ് ഒ രാജേഷ് ,സെക്രട്ടറി കെ ഉണ്ണികൃഷ്ണപിള്ള , ഖജാന്‍ജി എം മഹേഷ്, എന്‍എസ്എസ് താലൂക്ക് യൂണിയന്‍ കമ്മറ്റി ചെയര്‍മാന്‍, ആദിക്കാട് ഗിരീഷ്, മുരാരി ,ദിനേശ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പവര്‍ ലിഫ്റ്റിങ്ങില്‍ ദേശീയ തലത്തിലും അഞ്ചു സ്റ്റേറ്റുകളിലുമായി മൂന്ന് സ്വര്‍ണ്ണമെഡലും 5 വെള്ളിമെഡലും നേടിയ വേണു മാധവന്‍ കണ്ണിമഞ്ചേരി വാഴപ്പള്ളി വടക്കേതില്‍ കുടുംബാംഗമാണ്. വര്‍ഷങ്ങളായി ചെന്നൈയിലാണ് താമസം
ചേരികോണം ഗുരു മന്ദിരം ജംഗ്ഷനില്‍ നടന്ന പൊതുസമ്മേളനത്തിലും വേണുവിന് ആദരവ് നല്‍കി. തൃക്കൊവില്‍വട്ടം പഞ്ചായത്ത് ജനപ്രതിനിധികളായ സുനിത സുനിത് ,ഷാനിബ, മുന്‍ വാര്‍ഡ് മെമ്പര്‍ സുനിത് ദാസ്, മഹാത്മാലൈബ്രറി പ്രസിഡന്റ് മഹേഷ് തലച്ചിറ എന്നിവര്‍ ആശംസ നേര്‍ന്നു.
ഗാന്ധിജയന്തി ദിനത്തില്‍ ചെന്നൈ ടി.എന്‍.എസ്.എസ്. സൗത്ത് ചെന്നൈ കരയോഗം വേണുവിനെ ആദരിക്കും. വിരുഗംപാക്കം കാമരാജ് ശാലയിലെ കോര്‍ പ്പറേഷന്‍ ഹാളില്‍ നടക്കും. കര യോഗം പ്രസിഡന്റ് എസ്.എസ്. രാജേന്ദ്രയുടെ അധ്യക്ഷതയില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഡോ. സി.ജി. രാജേന്ദ്ര ബാബു മുഖ്യാതിഥിയാകും. ഒ.കെ. ജൂവലറി ഉടമ ബാബു ഇമ്മാനുവല്‍ , ടി .എന്‍.എസ്.എസ്. പ്രസിഡന്റ് കെ.എന്‍. മധുസൂദനന്‍ പിള്ള, ഉപദേശകന്‍ എം. ശിവദാസന്‍ പിള്ള, ചെയര്‍മാന്‍ സി.കെ. വാസുക്കുട്ടന്‍, ജനറല്‍ സെക്രട്ടറി കെ. പ്രദീപ്, വൈസ് പ്രസിഡന്റ് സുശീല ഗോപാലകൃഷ്ണന്‍ , സെക്രട്ടറി എം.പി. പ്രശാന്ത് കുമാര്‍ . ഖജാന്‍ജി എം. മുരളി എന്നി വര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: