റിയാദ് : വിനോദ സഞ്ചാരികളെ ആവേശത്തിലാഴ്‌ത്തി അൽ ഉല സ്‌കൈസ് ഫെസ്റ്റിവൽ 2024 ആരംഭിച്ചു. സെപ്റ്റംബർ 26-നാണ് സൗദിയിലെ അൽ ഉല മരുഭൂ പ്രദേശത്ത് അരങ്ങേറുന്ന ഈ ആകാശോത്സവം ആരംഭിച്ചത്.
ഈ മേളയുടെ ഭാഗമായി നിരവധി പരിപാടികൾ അരങ്ങേറുന്നതാണ്. സാഹസികത, പര്യവേക്ഷണം എന്നീ മേഖലകളെ സമന്വയിപ്പിച്ചാണ് ഇത്തവണത്തെ അൽ ഉല സ്‌കൈസ് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. അൽ ഉലയുടെ ഗാംഭീര്യം ഒരു പുത്തൻ കാഴ്ചപ്പാടിലൂടെ ആസ്വദിക്കുന്നതിന് ഈ മേള അവസരമൊരുക്കുന്നു.
സാഹസികത ഇഷ്ടപ്പെടുന്നവർ, ഫോട്ടോഗ്രാഫിയിൽ താത്പര്യമുള്ളവർ എന്ന് തുടങ്ങി വിഭിന്ന തരത്തിലുള്ള സന്ദർശകർക്ക് അൽ ഉലയുടെ ജ്വലിക്കുന്ന രാത്രികാല ആകാശകാഴ്ചകൾ ഇവിടെ അനുഭവിക്കാവുന്നതാണ്. ഒക്ടോബർ 5 വരെ നീണ്ട് നിൽക്കുന്ന അൽ ഉല സ്‌കൈസ് ഫെസ്റ്റിവൽ 2024-ൽ എത്തുന്ന സന്ദർശകർക്കായി ഹോട്ട് എയർ ബലൂൺ റൈഡ്, വാനനിരീക്ഷണം, ഹൈക്കിങ് എന്നിവ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.
കൂടാതെ ജ്യോതിശാസ്ത്ര വിനോദസഞ്ചാരത്തിന്റെ പ്രധാന പരിപാടിയെന്ന നിലയിൽ അൽഉല ഫെസ്റ്റിവൽ സഞ്ചാരികൾക്ക് ഒരു നവ്യാനുഭവം പകർന്നു നൽകും. സന്ദർശകരെ അൽഉലയുടെ മനോഹരമായ ഭൂപ്രദേശത്തിന് മുകളിലൂടെ ബലൂണിൽ ഉയരാനും അതിന്റെ ചരിത്രത്തിലേക്ക് കൊണ്ടു പോകാനും പരിപാടി അവസരമൊരുക്കുകയാണ്.
90 മിനിറ്റ് ദൈർഘ്യമുള്ള ഈ വിനോദയാത്ര ഏറ്റവും ആകർഷകമായ ചില മണൽ പാതകളിലൂടെയും പ്രകൃതിദത്തമായ പ്രകൃതിദൃശ്യങ്ങളിലൂടെയും 5 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നു. വിനോദത്തിനൊപ്പം അറിവും നൽകുന്ന വൈവിധ്യമാർന്ന ഈ യാത്ര ആകർഷകമായ അത്താഴത്തിനുശേഷം അവസാനിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: