വൈക്കം: കോട്ടയത്ത് വിദ്യാഭ്യാസ വകുപ്പ് ഓഫീസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുഴയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈക്കം അക്കരപ്പാടത്ത് വിദ്യാഭ്യാസ വകുപ്പ് ഓഫീസ് സീനിയര്‍ സൂപ്രണ്ടായ കുലശേഖരമംഗലം സ്വദേശി ശ്യാം കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂവാറ്റുപുഴയാറിന്റെ കൈവഴിയിലാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ട് ദിവസം മുന്‍പ് ശ്യാം കുമാറിനെ കാണാനില്ല എന്ന പരാതിയുമായി കുടുംബം വൈക്കം പൊലീസിനെ സമീപിച്ചിരുന്നു. ശ്യാം കുമാര്‍ അമിത ജോലിഭാരം നേരിട്ടിരുന്നെന്നും പരാതിയില്‍ കുടുംബം ആരോപിച്ചിരുന്നു. വൈക്കത്ത് എഇഒയുടെ കൂടി ചുമതല ശ്യാംകുമാര്‍ വഹിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: