ജെറുസലെം :ഹെസ്ബുള്ള നേതാവ് ഹസ്സന് നാസ്റല്ലയെ വധിച്ചതിന് പിന്നാലെ രണ്ട് ഹെസ്ബുള്ള നേതാക്കളെക്കൂടി വധിച്ചെന്ന് ഇസ്രയേല്‍ സേന. നാസ്റല്ലയുടെ പിന്‍ഗാമിയായ ഹസ്സന് ഖലീല്‍ യാസിനെയും വധിച്ചതായി ഇസ്രയേല്‍ സേന പ്രഖ്യാപിച്ചിരുന്നു. ഇസ്രയേല്‍ ലെബനനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹസ്സന് ഖലീല്‍ യാസിന് കൊല്ലപ്പെട്ടതായി പറയുന്നു.
രക്ഷകരായി വരാമെന്ന് വീമ്പിളക്കിയ ഇറാന് കൂടി വിറകൊണ്ട് നല്ക്കുന്നതിനാലും തിരിച്ചടിക്കാന്‍ ശേഷിയില്ലാത്തതിനാലും ഹെസ്ബുള്ള തീവ്രവാദകേന്ദ്രങ്ങള്‍ ഭീതിയിലാണ്. അടുത്തത് എന്ത് ആക്രമണമാണ് വരാന്‍ പോകുന്നത് എന്ന ഭീതിയിലാണ് ഹെസ്ബുള്ള കേന്ദ്രങ്ങള്‍. ഹെസ്ബുള്ള നേതാക്കളായി വരുന്നവരെയെല്ലാം വധിച്ചു തള്ളുന്ന തന്ത്രമാണ് ഇസ്രയേല്‍ സേന പയറ്റുന്നത്. അതോടെ ഹെസ്ബുള്ളയുടെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ആരും തയ്യാറല്ലാത്ത സ്ഥിതി കൈവന്നിരിക്കുകയാണ്.
മറ്റൊരു ഹെസ്ബുള്ള നേതാവ് നാബില്‍ ഖവൂഖിനെയും ഇസ്രയേല്‍ സേന വധിച്ചതായി പറയുന്നു. നാബില്‍ ഖവൂഖിനെ കേന്ദ്രീകരിച്ച് നടത്തിയ വ്യോമാക്രമണം കൃത്യമായ ലക്ഷ്യം കണ്ടതായി ഇസ്രയേല്‍ സേന പറഞ്ഞു. 1980 മുതല്‍ ഹെസ്ബുള്ളയുടെ നേതാവാണ് നാബില്‍ ഖവൂഖ്.
ഹമാസിനും ഹെസ്ബുള്ളയ്ക്കും അനുകൂലമായി പ്രകടനം നടക്കുമ്പോഴും ഇസ്രയേല്‍ സേന അവരുടെ ദൗത്യത്തില്‍ ഉറച്ച് നിന്ന് പോരാടുകയാണ്. വിവിധ ഹെസ്ബുള്ള കേന്ദ്രങ്ങള്‍ ലാക്കാക്കി ആക്രമണം അഴിച്ചുവിടുകയാണ് ഇസ്രയേല്‍ സേന. കൃത്യമായ രഹസ്യസേനവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇസ്രയേല്‍ ആക്രമണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: