ശ്രീനഗർ ; ഹിസ്ബുല്ല തലവൻ നസ്റല്ലയുടെ മരണത്തിൽ അതീവ ദുൾഖം രേഖപ്പെടുത്തിയ കശ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) അധ്യക്ഷയുമായ മെഹബൂബ മുഫ്തിയ്‌ക്കെതിരെ വിമർശനവുമായി ബിജെപി. നസ്രല്ലയുടെ മരണവാർത്തയറിഞ്ഞ് ആയിരക്കണക്കിന് കശ്മീരികൾ ശ്രീനഗറിലും ബുദ്ഗാമിലും തെരുവിലിറങ്ങി ഇസ്രായേലിനെതിരെ മുദ്രാവാക്യം വിളിച്ചു. കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അത് തിരഞ്ഞെടുപ്പ് വിഷയമാകുമെന്ന് ഉറപ്പായിരുന്നു. എന്നാൽ ഇതിനെല്ലാം പിന്നിൽ മുഫ്തിയാണെന്നാണ് വിമർശനം .
ഹസൻ നസ്‌റുല്ലയുടെ മരണത്തിൽ മെഹബൂബ മുഫ്തിക്ക് ഇത്രയധികം വേദന അനുഭവപ്പെടുന്നത് എന്തിനാണെന്ന് ബിജെപി നേതാവ് കവിന്ദർ ഗുപ്ത ചോദിച്ചു . ‘ ബംഗ്ലാദേശിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുമ്പോൾ അവർ നിശബ്ദരാണ്.ഹിസ്ബുല്ല ഒരു തീവ്രവാദ സംഘടനയും, നസ്രല്ല ലോകമെമ്പാടും ഭീകരത പടർത്തുന്ന ഭീകരനുമാണ് . ഇത് മുതലക്കണ്ണീരാണ്, ഇതിന് പിന്നിലെ ഉദ്ദേശ്യം ആളുകൾ മനസ്സിലാക്കുന്നു, അത്തരം ഗൂഢാലോചനകൾ ഒന്നും സംഭവിക്കാൻ പോകുന്നില്ല. മനുഷ്യത്വത്തെക്കുറിച്ച് സംസാരിക്കുന്നതിലാണ് നന്മ.‘ കവിന്ദർ ഗുപ്ത പറഞ്ഞു.
നസ്രല്ലയുടെ മരണത്തിൽ മനം നൊന്ത് മെഹബൂബ മുഫ്തിയും, നാഷണൽ കോൺഫറൻസ് നേതാവ് സയ്യിദ് റുഹുല്ല മെഹന്ദിയും തങ്ങളുടെ പരിപാടികൾ നിർത്തി വച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: