കരിക്കകം ശ്രീകുമാര്‍
അഴുക്കുചാലില്‍ മുക്കിയെടുത്ത കുടുംബ ബന്ധങ്ങള്‍
അലക്കിമാറ്റി ഇസ്തിരിയിട്ടുപെട്ടിയില് വച്ചു ഞാന്‍
കഴിഞ്ഞകാല കഥകളിറുത്തുമാലകള് കോര്‍ത്തു ഞാന്‍
മുഷിഞ്ഞ വഴിയില്‍ മൂവന്തിക്കുപണ്ടമൊരുക്കീ ഞാന്‍
വേലക്കള്ളന്‍ വിദ്വാന്മാരുടെവേലിപൊളിച്ചു ഞാന്‍
ആ വഴി വന്നൊരു മുഷിഞ്ഞഭാവം മൂക്കില്‍ക്കയറിട്ടു
ആശ്ചര്യത്തിന് ആണിപ്പുറ്റില് ഊന്നി നടന്നോനെ
അവതാരികയുടെ ആഴക്കണ്ണില്കവിത പഠിച്ചോനെ
വിവാദപുസ്തകമൂഹാപോഹപ്പെട്ടിയിലിട്ടു ഞാന്‍
അതിരുകടന്നാല്‍ കാളക്കറിയും ഗോപൂജക്കെത്തും
വാക്കിന് വഴിയില്‍ ഈര്‍ക്കില്‍ മന്ത്രം മൂത്രക്കുഴിതേടും
കുഴിഞ്ഞ മനസ്സില്‍ വാചാലന്മാര്‍ വാക്കുകള്‍ വില്ക്കുമ്പോള്
ഇഴഞ്ഞമന്ത്ര തൊട്ടില് കമ്പില്‍ പിള്ളയിരിക്കുന്നു
കാലികമെന്നു പറഞ്ഞു നാട്ടില്‍ ഓടിനടന്നോനെ
ഓര്‍മ്മ പുഴുങ്ങി വിഴുങ്ങിയ നിന് ചിരി ഓലപ്പാമ്പായി
വിത്തും വളവും കൈയിലിരുന്നാല്‍ വിളവുണ്ടാകില്ല മകനേ
വിജ്ഞാനത്തിന് വിഴുപ്പുതിന്നാല് അറിവുണ്ടാകില്ല
പുസ്തകബന്ധം അറിഞ്ഞുവായന
കുടുംബബന്ധത്തില്‍ കാണാക്കണ്ണില്‍
കരടുവീഴുന്നോനായി നടന്നൂ ഞാന്‍
വേടന്മാരുടെ വാക്കുകള്‍ കേട്ടു ഓട്ടു മറിച്ചൂ ഞാന്‍
വേണ്ടാതീനപൊയ്കയില്ച്ചാടി മുക്കിളിയിട്ടു ഞാന്‍
നിന്നവര്‍ വന്നവര്‍ എരിതീക്കണ്ണില്എണ്ണയൊഴിച്ചല്ലോ
എല്ലാമയ്യനു ശരണം വച്ചൊരുതേങ്ങയുടച്ചു ഞാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: