ഒട്ടാവ : കാനഡയിലെ ബ്രാംപ്ടൺ പ്രവിശ്യയിലെ മഹാരാജ രഞ്ജിത് സിങ്ങിന്റെ പ്രതിമ തകർക്കാൻ ശ്രമിച്ച് ഹമാസ് അനുകൂലികൾ . പ്രതിമയുടെ കൈയ്യിൽ പലസ്തീന്റെ പതാക പോലും അവർ സ്ഥാപിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കനേഡിയൻ മാധ്യമപ്രവർത്തകനാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അക്രമികളെ ജിഹാദികൾ എന്നാണ് മാധ്യമപ്രവർത്തകൻ അഭിസംബോധന ചെയ്തത്.
37 സെക്കൻഡ് ദൈർഘ്യമുള്ളതാണ് ഈ വീഡിയോ . ഇതിൽ രണ്ട് പേർ മഹാരാജ രഞ്ജിത് സിങ്ങിന്റെ പ്രതിമയുടെ പുറത്ത് കയറുന്നതും പലസ്തീൻ പതാക അദ്ദേഹത്തിന്റെ കുതിരപ്പുറത്ത് വയ്ക്കുന്നതും കാണാം. രണ്ട് അക്രമികൾക്കും മുഖംമൂടിയുണ്ട്. മറ്റ് ചിലർ ഇവർക്ക് കൂട്ടായി താഴെ നിൽക്കുന്നതും കാണാം .
നിരവധി പേർ ഈ സംഭവത്തിന്റെ ഷെയർ വീഡിയോ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കനേഡിയൻ പോലീസ് അന്വേഷണം ആരംഭിച്ചു. പലസ്തീൻ അനുകൂലികൾ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ഇത് ചെയ്തതെന്നാണ് സൂചന . അക്രമികളിൽ ഒരാൾ പലസ്തീൻ അനുകൂലിയായ ഹോഷാം ഹംദാൻ ആണെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: