ശ്രീനഗർ ; ഇന്ത്യ സഖ്യത്തിനെതിരെ വിമർശനവുമായി സഖ്യസ്ഥാനാർത്ഥിയും സി പി എം നേതാവുമായ മുഹമ്മദ് യൂസഫ് തരിഗാമി. ഓഫറുകൾ നൽകി ആളെകൂട്ടുകയല്ല വേണ്ടതെന്ന് തരിഗാമി പറഞ്ഞു.കുൽഗാം മണ്ഡലത്തിൽ മുഹമ്മദ് യുസുഫ് തരിഗാമിക്കെതിരെ, ജമ്മു കശ്മീര് ജമാഅത്തെ ഇസ്ലാമി പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥി സയ്യിദ് അഹമ്മദ് റെഷിയാണ് മത്സരിക്കുന്നത്. എന്നാൽ തീവ്രവാദത്തിൽ നിന്ന് തെരഞ്ഞെടുപ്പിലെത്തിയ ജമാഅത്തെ ഇസ്ലാമിയെ ജനം തള്ളുമെന്നാണ് തരിഗാമി പറയുന്നത് .
ജമ്മു കശ്മീർ തെരഞ്ഞെടുപ്പിൽ കൂടുതൽ മതേതര കക്ഷികളെ ഒപ്പം ചേർക്കാൻ ഇന്ത്യ സഖ്യത്തിനായില്ല . പിഡിപിയെ ഒപ്പം ചേർക്കാൻ സാധിച്ചില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ നീക്കം തുടങ്ങിയെങ്കിലും അഭിപ്രായ വ്യത്യാസം മൂലം നടന്നില്ലെന്നും തരിഗാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: