തിരുവനന്തപുരം: പിഎഫ് പെന്‍ഷന്‍കാര്‍ അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ബിഎംഎസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ ഒന്നിന് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കും. രാജ്ഭവന്‍ മാര്‍ച്ചും ധര്‍ണയും ബിഎംഎസ് അഖിലേന്ത്യാ നിര്‍വാഹക സമിതി അംഗം സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ അധ്യക്ഷത വഹിക്കും. അഖിലേന്ത്യാ സെക്രട്ടറി വി.രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണവും ദക്ഷിണ ക്ഷേത്ര സഹ സംഘടനാ സെക്രട്ടറി എം.പി. രാജീവന്‍ സമാപന പ്രസംഗവും നടത്തും.
ദേശീയ നിര്‍വാഹക സമിതി അംഗം കെ.കെ. വിജയകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്ത്, ദേശീയസമിതി അംഗം അഡ്വ.എസ്. ആശാമോള്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് റ്റി.രാഖേഷ്, സെക്രട്ടറി ഇ.വി. ആനന്ദ് തുടങ്ങിയവര്‍ സംസാരിക്കും.
ആഗസ്ത് 15 മുതല്‍ 17 വരെ മുംബൈയില്‍ നടന്ന ബിഎംഎസ് അഖിലേന്ത്യ പ്രവര്‍ത്തക സമിതിയില്‍ പിഎഫുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട പ്രമേയം പാസാക്കുകയും രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താനും തീരുമാനിച്ചു.
സപ്തംബര്‍ 10 മുതല്‍ ഇതു സംബന്ധിച്ച് ഗേറ്റ് മീറ്റിങ്ങുകള്‍, ഒപ്പുശേഖരണം, പി.എഫ് റീജിയണല്‍ ഓഫീസുകള്‍ക്കു മുന്നില്‍ ധര്‍ണ്ണ തുടങ്ങിയ സമര പരിപാടികള്‍ക്കു ശേഷമാണ് രാജ്ഭവന്‍ മാര്‍ച്ച് നടക്കുന്നത്.
രാജ്ഭവന്‍ മാര്‍ച്ചിനുശേഷം പതിനായിരക്കണക്കിന് തൊഴിലാളികള്‍ ഒപ്പിട്ട ഭീമ ഹര്‍ജി ഗവര്‍ണര്‍ക്ക് കൈമാറുമെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്ത സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശനും തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് കെ.ജയകുമാറും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക