Sports

5000 മീറ്ററില്‍ ദേശീയ റിക്കാര്‍ഡ് തിരുത്തി ഗുല്‍വീര്‍ സിങ്

Published by

നിഗാട്ട: ഭാരത അത്‌ലറ്റ് ഗുല്‍വീര്‍ സിങ് 5000 മീറ്ററിലെ ദേശീയ റിക്കാര്‍ഡ് തിരുത്തി. ജപ്പാനിലെ നിഗാറ്റയില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് കോണ്ടിനെന്റല്‍ ടൂറിലാണ് താരത്തിന്റെ പുതിയ നേട്ടം. 13:11.82 മിനിറ്റില്‍ ഇന്നലെ ഫിനിഷ് ചെയ്ത ഗുല്‍വീര്‍ സിങ് മാസങ്ങള്‍ക്ക് മുമ്പ് അവിനാശ് സാബ്ലെ സ്ഥാപിച്ച റിക്കാര്‍ഡ് ആണ് തിരുത്തിയത്. ഇക്കൊല്ലം പോര്‍ട്ട്‌ലാന്‍ഡ് ട്രാക്ക് ഫെസ്റ്റിവലില്‍ അവിനാഷിന്റെ 13:18.92 മിനിറ്റ് ആയിരുന്നു ഇതുവരെ 5000 മീറ്ററിലെ ദേശീയ റിക്കാര്‍ഡ്.

26കാരനായ ഗുല്‍വീര്‍ സിങ് 13 സെക്കന്‍ഡ് പിന്നിലായി പോയതിന്റെ പേരിലാണ് പാരിസ് ഒളിംപിക്‌സിന് യോഗ്യത നേടാതിരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by