സൊമാറ്റോ സഹസ്ഥാപക ആകൃതി ചോപ്ര രാജിവച്ചു. കമ്പനിയില്‍ ദീര്‍ഘകാലമായി ജോലി ചെയ്തു വന്നിരുന്ന ഇവരെ 2021 ല്‍ ഐപിഒയ്‌ക്ക് തൊട്ടുമുന്‍പാണ് സഹസ്ഥാപക എന്ന നിലയിലേക്ക് ഉയര്‍ത്തിയത്. ആകൃതിയുടെ രാജിവിവരം കമ്പനി സ്റ്റോക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചു.
ആകൃതി സെപ്തംബര്‍ 27 മുതല്‍ കമ്പനിയുടെ ഭാഗമല്ലെന്നാണ് സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച ഫയലിങില്‍ വ്യക്തമാക്കുന്നത്. അതേസമയം വ്യക്തിപരമായ കാരണങ്ങളാല്‍ ഏറെ നാളായി ആകൃതി കമ്പനിയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് അവധിയെടുത്തതായും വാര്‍ത്തകളുണ്ട്.
2011 മുതല്‍ ആകൃതി കമ്പനിയില്‍ ജോലി ചെയ്തിരുന്നു. ഫിനാന്‍സ് ആന്റ് ഓപറേഷന്‍സ് വിഭാഗം സീനിയര്‍ മാനേജറായാണ് ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പദവിയിലെത്തി. 2020 ല്‍ അക്ഷന്ത് ഗോയല്‍ ഈ പദവിയിലേക്ക് വന്നതോടെ ചുമതല ആകൃതി ഒഴിഞ്ഞിരുന്നു. പിന്നീട് ചീഫ് പീപ്പിള്‍ ഓഫീസറായി പ്രവര്‍ത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: