ഷിംല : ഹിമാചൽ പ്രദേശിൽ ശിവക്ഷേത്രത്തിന് നേരെ ആക്രമണം . കംഗ്രയിലെ ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന ശിവലിംഗം അജ്ഞാതർ തകർത്ത് അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞു. സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്തെത്തി .
കാൻഗ്രയിലെ നഗ്രോത ബഗ്‌വാനിലെ ഗാന്ധി മൈതാനത്തിനടുത്താണ് ആക്രമണത്തിനിരയായ ക്ഷേത്രം . ഇവിടെ പ്രതിഷ്ഠിച്ചിരുന്ന ശിവലിംഗം ബലിപീഠത്തിൽ നിന്ന് നീക്കം ചെയ്തതായാണ് ആദ്യം അറിഞ്ഞത് . പിന്നീട് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ സമീപത്തെ അഴുക്കുചാലിൽ നിന്ന് ശിവലിംഗം കണ്ടെത്തി .
ഈ വിവരം അറിഞ്ഞതോടെ ഹിന്ദു സംഘടനകളും, പോലീസും സ്ഥലത്തെത്തി. അക്രമികൾ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു. ക്ഷേത്രത്തിന് മുന്നിൽ ഹിന്ദു സംഘടന പ്രവർത്തകരും ,നാട്ടുകാരും ചേർന്ന് പ്രതിഷേധ പ്രകടനം നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
അനധികൃത മസ്ജിദുകളെക്കുറിച്ചും മതമൗലികവാദികളുടെ നുഴഞ്ഞുകയറ്റത്തെക്കുറിച്ചും ആളുകൾ ഇതിനകം തന്നെ രോഷാകുലരായിരിക്കുന്ന സമയത്താണ് പുതിയ സംഭവം. ഹിമാചൽ പ്രദേശ് തലസ്ഥാനമായ ഷിംലയിലെ സഞ്ജൗലി മസ്ജിദിൽ നിന്ന് ആരംഭിച്ച തർക്കം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും എത്തിയിരിക്കുകയാണ്. മാണ്ഡിയിലും മറ്റും അനധികൃത പള്ളികൾക്കെതിരെ ജനങ്ങൾ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: