- 2025 ലെ യുപിഎസ്‌സി എന്‍ജിനീയറിങ് സര്‍വ്വീസസ് പരീക്ഷ വഴിയാണ് നിയമനം
- വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.upsc.gov.in- ല്‍
- ഒക്‌ടോബര്‍ 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
- നേവല്‍ ആര്‍മമെന്റ് സര്‍വ്വീസുകളിലേക്ക് എംഎസ്‌സി (ഫിസിക്‌സ്/ഇലക്‌ട്രോണിക്‌സ്/വയര്‍ലസ് കമ്യൂണിക്കേഷന്‍/റേഡിയോ ഫിസിക്‌സ്) യോഗ്യതയുള്ളവര്‍ക്കും പരിഗണന
യുപിഎസ്‌സി 2025 ലെ എന്‍ജിനീയറിങ് സര്‍വ്വീസസ് പരീക്ഷക്ക് അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.upsc.gov.in ല്‍ ലഭ്യമാണ്. ഉയര്‍ന്ന റാങ്ക് നേടുന്നവര്‍ക്ക് കേന്ദ്രസര്‍വ്വീസില്‍ എന്‍ജിനീയറാകാം.
സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് ആന്റ് ടെലികമ്യൂണിക്കേഷന്‍ എന്നീ നാല് വിഭാഗങ്ങളിലായി നിലവില്‍ ഏകദേശം 232 ഒഴിവുകളാണുള്ളത്. ഭിന്നശേഷിക്കാര്‍ക്ക് 12 ഒഴിവുകളില്‍ നിയമനം ലഭിക്കും. ഗ്രൂപ്പ് എ, ബി സര്‍വ്വീസ്/തസ്തികകളിലാണ് അവസരം.
സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് സെന്‍ട്രല്‍ എന്‍ജിനീയറിങ് സര്‍വ്വീസ് (റോഡ്‌സ് ഉള്‍പ്പെടെ), സര്‍വ്വേ ഓഫ് ഇന്ത്യ, ബോര്‍ഡര്‍ റോഡ്‌സ്്, ഇന്ത്യന്‍ ഡിഫന്‍സ്, മിലിട്ടറി എന്‍ജിനീയറിങ് സര്‍വ്വീസ്, സെന്‍ട്രല്‍ വാട്ടര്‍ എന്‍ജിനീയറിങ് സര്‍വ്വീസ് മുതലായവയിലും മെക്കാനിക്കല്‍ വിഭാഗത്തില്‍ ഡിഫന്‍സ്, നേവല്‍ ആര്‍മമെന്റ്, ബോര്‍ഡര്‍ റോഡ്‌സ്, മെറ്റീരിയല്‍ മാനേജ്‌മെന്റ് മുതലായ സര്‍വ്വീസുകളിലും ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ഡിഫന്‍സ്, നേവല്‍ മെറ്റീരിയല്‍ മാനേജ്‌മെന്റ്, ഏയ്‌റോനോട്ടിക്കല്‍ ക്വാളിറ്റി അഷ്വറന്‍സ്, സെന്‍ട്രല്‍ പവര്‍ എന്‍ജിനീയറിങ് മുതലായ സര്‍വ്വീസുകളിലും ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ ടെലികമ്മ്യൂണിക്കേഷന്‍സ്, സെന്‍ട്രല്‍ പവര്‍ എന്‍ജനീയറിങ്, നേവല്‍ ആര്‍മമെന്റ്, റേഡിയോ റെഗുലേറ്ററി മുതലായ സര്‍വ്വീസുകളിലുമാണ് നിയമനം.
യോഗ്യത: എന്‍ജിനീയറിങ് ബിരുദം/തത്തുല്യം. നേവല്‍ ആര്‍മമെന്റ് സര്‍വ്വീസുകളിലേക്ക് എംഎസ്‌സി (വയര്‍ലസ് കമ്മ്യൂണിക്കേഷന്‍ ഇലക്‌ട്രോണിക്‌സ്, റേഡിയോ ഫിസിക്‌സ്, റേഡിയോ എന്‍ജിനീയറിങ്/ഫിസിക്‌സ്/ഇലക്‌ട്രോണിക്‌സ്) യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായപരിധി 1.1.2025 ല്‍ 21-30 വയസ്. നിയമാനുസൃത വയസ്സിളവുണ്ട്. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം.
അപേക്ഷാ ഫീസ് 200 രൂപ. വനിതകള്‍/എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് ഫീസില്ല. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഒക്‌ടോബര്‍ 8 വൈകിട്ട് 6 മണിക്ക് മുമ്പ് അപേക്ഷിക്കണം.
പ്രിലിമിനറി, മെയിന്‍ പരീക്ഷ, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 9 ന് ദേശീയതലത്തില്‍ നടത്തും. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി പരീക്ഷാകേന്ദ്രങ്ങളാണ്. പരീക്ഷാ ഘടനയും സിലബസും സെലക്ഷന്‍ നടപടികളും വിജ്ഞാപനത്തിലുണ്ട്. പ്രിലിമിനറിയില്‍ യോഗ്യത നേടുന്നവരെയാണ് മെയിന്‍ പരീക്ഷക്ക് ക്ഷണിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: