Kerala

ചൈനയുടെ ആണവ അന്തര്‍വാഹിനി തകര്‍ന്നതായി യുഎസ്

Published by

വാഷിങ്ടണ്‍: ചൈനയുടെ ഏറ്റവും പുതിയ ആണവ അന്തര്‍വാഹിനി തകര്‍ന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ചൈന ഈ വിവരം രഹസ്യമായി വയ്‌ക്കുകയായിരുന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് അന്തര്‍വാഹിനി തകര്‍ന്നതെന്ന് അമേരിക്കയിലെ മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥര്‍ പറയുന്നു. അന്തര്‍വാഹിനി തകര്‍ന്നത് സൈനിക ശേഷി ശക്തിപ്പെടുത്താനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയാണ്.

ചൈനയുടെ പുതിയ ഫസ്റ്റ്-ഇന്‍-ക്ലാസ് ആണവ അന്തര്‍വാഹിനി മെയ്-ജൂണ്‍ കാലയളവില്‍ ഒരു തുറമുഖത്തോട് ചേര്‍ന്ന് തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇക്കാര്യം ചൈന നിഷേധിച്ചിട്ടുണ്ട്. അന്തര്‍വാഹിനി തകരാനുള്ള കാരണമോ കപ്പലില്‍ ആണവ ഇന്ധനം ഉണ്ടായിരുന്നോ എന്നും വ്യക്തമല്ല. ജൂണ്‍ മുതലുള്ള പ്ലാനറ്റ് ലാബില്‍ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങളുടെ പരമ്പരയില്‍ വുചാങ് കപ്പല്‍ശാലയില്‍ ക്രെയിനുകള്‍ വിശദമായി കാണിക്കുന്നുണ്ട്. അവിടെയായിരുന്നു അന്തര്‍വാഹിനി നങ്കൂരമിട്ടിരുന്നത്. തകര്‍ന്ന അന്തര്‍വാഹിനിയെ ഉയര്‍ത്താന്‍ ക്രെയിനുകള്‍ ഉപയോഗിച്ചതാണോ എന്ന സംശയമാണ് ഉയരുന്നത്.

2022ലെ കണക്കനുസരിച്ച് ചൈനയ്‌ക്ക് ആറ് ആണവോര്‍ജ്ജ ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനികളും ആറ് ആണവ ശക്തിയുള്ള ആക്രമണ അന്തര്‍വാഹിനികളും 48 ഡീസല്‍ പവര്‍ അറ്റാക്ക് അന്തര്‍വാഹിനികളും ഉണ്ടെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക