മുഹമ്മ: നെഹ്രുട്രോഫി വള്ളംകളി പുന്നമടക്കായലില്‍ അരങ്ങേറുകയാണ്. കുട്ടനാടന്‍ ജനതയുടെ കായികക്കരുത്തിന്റെ യും മത്സര വീര്യത്തിന്റെയും പ്രകടനം കാണാനും ആസ്വദിക്കാനും ആയിരങ്ങള്‍ രാവിലെ തന്നെ പുന്നമടക്കായലിന്റ തീരങ്ങളില്‍ ഇടം പിടിക്കും, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വള്ളംകളി നടക്കുമോ എന്ന് സംശയിച്ചിരുന്നു. എന്നാല്‍ കാറും കോളും മാറി മത്സരത്തിന്അരങ്ങൊരുങ്ങി.
നെഹ്രുട്രോഫി വള്ളംകളി ജനകീയമാക്കിയതിന് പിന്നില്‍ ആകാശവാണിയും നാഗവള്ളി ആര്.എസ്. കുറുപ്പുമാണ്. ആകാശവാണിയാണ് ആദ്യമായി തത്സമയ സംപ്രേഷണം ആരംഭിച്ചത്. അക്കാലത്ത് ദൃശ്യമാധ്യമങ്ങള്‍ രംഗത്ത് വന്നിരുന്നില്ല. അതെ സമയം ആകാശവാണിയിലുടെ വീട്ടിലും പൊതു ഇടങ്ങളിലും വായനശാലകളിലും ഇരുന്ന് ജനങ്ങള്‍ വള്ളംകളി ആസ്വദിച്ചിരുന്നു.
ദൃശ്യങ്ങള്‍ കാണുന്നില്ലെങ്കിലും നേരിട്ടു കാണുന്ന പ്രതീതി ജനിപ്പിച്ചായിരുന്നു നാഗവള്ളിയെപ്പോലെ പ്രഗത്ഭരായ കമന്റേറ്റര്‍മാര്‍ കമന്ററി അവതരിപ്പിച്ചത്. ബിഡിഒ ആയിരുന്ന രവിന്ദ്രന് നായര്‍, ചുങ്കം സോമന്, ജി. ബാലചന്ദ്രന്,ഗ്രിഗറി തുടങ്ങി ഒട്ടേറെ പ്രമുഖര്‍. ദൂരദര്ശന് പോലുള്ള ദൃശ്യമാധ്യമങ്ങളും വള്ളംകളിയുടെ തല്‍സമയ സംപ്രേഷണം ആരംഭിച്ചെങ്കിലും ആകാശവാണിയിലേത് മറ്റൊരു പ്രത്യേകത തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: